കൊച്ചി: അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ടീമില്‍ മാറ്റംവരുത്തുമെന്ന് കേരള ബ്ളാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പല്‍. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ കളിയില്‍ മധ്യനിരയിലെ പാളിച്ചയാണ് തോല്‍വിക്ക് കാരണം. പന്ത് കൂടുതല്‍ കൈവശംവെച്ച് കളിക്കാനാകും ഇന്നത്തെ മത്സരത്തില്‍ ശ്രമിക്കുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് ടീമില്‍ മാറ്റങ്ങളുണ്ടാകും. ടീമിലാര്‍ക്കും പരിക്കില്ല. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന അന്‍േറാണിയോ ജര്മെയ്ന് ടീമില്‍ ഇടംപിടിക്കുമെങ്കിലും മുഴുവന്‍ സമയം കളിക്കുമോ എന്നുപറയാന്‍ കഴിയില്ല. ഹെയ്തി താരങ്ങളായ ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസണ് എന്നിവര്‍ കളിക്കും. കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന ഹോസു പ്രീറ്റോയും ഇടംപിടിക്കും. കൊച്ചിയിലെ ആരാധക പിന്തുണ ടീമിന് കരുത്തുപകരുമെന്നും കൊപ്പല്‍ പറഞ്ഞു. താരങ്ങളെല്ലാം ഫിറ്റാണെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കഠിന പരിശീലനത്തിലാണ് ടീമെന്നും മലയാളി താരം മുഹമ്മദ് റാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.