കൊച്ചി: പടനായകനില്ലാതെ സ്വന്തം മൈതാനത്ത് ഇറങ്ങാനായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ വിധി. മാര്‍ക്വീ താരവും പ്രതിരോധനിരയുടെ തലച്ചോറുമായിരുന്ന വടക്കന്‍ അയര്‍ലന്‍ഡ് താരം അപ്രതീക്ഷിതമായി നാട്ടിലേക്കുമടങ്ങിയത് ആരാധകരെ ഞെട്ടിച്ചു. മുന്‍ സീസണിലും ഇതേ അവസ്ഥയായിരുന്നു ബ്ളാസ്റ്റേഴ്സിന്. അന്ന് മാര്‍ക്വീ താരമായ കാര്‍ലോസ് മര്‍ച്ചേനയാണ് മത്സരത്തിന് തൊട്ടുമുമ്പ് പരിക്കുമൂലം നാട്ടിലക്ക് മടങ്ങിയത്.
വടക്കന്‍ അയര്‍ലന്‍ഡിന്‍െറ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കാണ് ഹ്യൂസ് നാട്ടിലേക്ക് പറന്നത്. പ്രതിരോധതാരം ക്രെയ്ഗ് കാത്കാര്‍ട്ടിന് പരിക്കേറ്റതോടെയാണ് വ. അയര്‍ലന്‍ഡ് പരിശീലകന്‍ മൈക്കല്‍ ഒനെയില്‍ വെറ്ററന്‍ താരം ഹ്യൂസിനെ ടീമിലേക്ക് വിളിച്ചത്. സാന്‍ മറീനോക്കെതിരെ ശനിയാഴ്ചയും ജര്‍മനിക്കെതിരെ ചൊവ്വാഴ്ചയുമാണ് വ. അയര്‍ലന്‍ഡിന്‍െറ മത്സരങ്ങള്‍. ഒമ്പതിന് ഡല്‍ഹി ഡൈനാമോസിനെതിരെ നടക്കുന്ന മത്സരത്തിലും ഹ്യൂസ് കളിക്കില്ല. പിന്നീടുള്ള മത്സരങ്ങളില്‍ ഹ്യൂസ് കളിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.