ചെന്നൈ: തോല്‍വി തുടരുന്ന കേരള ബ്ളാസ്റ്റേഴ്സിന് ചങ്കിടിപ്പേകി, നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയെ 3-1ന് തകര്‍ത്ത് ഡല്‍ഹി ഡൈനാമോസിന് ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ഗംഭീര അരങ്ങേറ്റം. ബ്രസീലിയന്‍ വിംഗര്‍ മാഴ്സലീന്യോ എന്ന മാഴ്സലോ പെരേര രണ്ടും ബഡാര ബാജി ഒരു ഗോളും നേടി. ചെന്നൈയുടെ ഏകഗോള്‍ ഡുഡു ഒമാഗ്ബെമിയുടെ വകയായിരുന്നു. അത്യുഗ്രന്‍ കളിയുമായി കളംനിറഞ്ഞ ഡല്‍ഹിയാണ് ഞായറാഴ്ച കൊച്ചിയില്‍ ബ്ളാസ്റ്റേഴ്സിന്‍െറ എതിരാളികള്‍.
4-4-2 ഫോര്‍മേഷനില്‍ പന്തുതട്ടിയ ചെന്നൈയിന്‍ എഫ്.സിക്കെതിരെ 4-1-4-1 ശൈലിയിലാണ് ഡല്‍ഹി ഇറങ്ങിയത്. റിച്ചാര്‍ഡ് ഗാഡ്സെ ഏക സ്ട്രൈക്കറായപ്പോള്‍ സെന്‍ട്രല്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറുടെ റോളായിരുന്നു മാര്‍കോസ് ടെബറിന്. 2006 ലോകകപ്പ് കിരീടംനേടിയ ഇറ്റലിയുടെ നിരയിലെ ശ്രദ്ധേയതാരങ്ങളായിരുന്ന മാര്‍കോ മറ്റരാസി ചെന്നൈയിനിന്‍െറയും ജിയാന്‍ ലൂക സംബ്രോട്ട ഡള്‍ഹിയുടെ പരിശീലകരായി ടച്ച്ലൈനിന് പുറത്ത് ‘ഏറ്റുമുട്ടുന്നു’ എന്ന പ്രത്യേകതയുമുള്ള മത്സരത്തിനാണ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷിയായത്. ഡല്‍ഹി പ്രതിരോധത്തില്‍ മലപ്പുറത്തുകാരന്‍ അനസ് എടത്തൊടികയും ആദ്യ ഇലവനില്‍ ഇടംനേടി. ഗാഡ്സെയും മാഴ്സലോ പെരേരയും ലൂയിസും ചെന്നൈ പ്രതിരോധത്തിന് ആദ്യ പകുതിയില്‍ പലവട്ടം വെല്ലുവിളിയായി. ചെന്നൈയിനിന്‍െറ ആക്രമണത്തോടെയാണ് കളിക്ക് ചൂടുപിടിച്ചത്. രണ്ടാം മിനിറ്റില്‍ ബാല്‍ജിത് സാഹ്നിയുടെ ഷോട്ട് ഡല്‍ഹി ഗോളി അന്‍േറാണിയോ ഡൊബ്ളാസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.
സൗവിക് ചക്രവര്‍ത്തിയുടെ ക്രോസില്‍നിന്നുള്ള പന്തിനായി ശ്രമിച്ച മിലാന്‍ സിങ്ങിനെ ചെന്നൈയിനിന്‍െറ ഗോളി ഡ്വെ്ന്‍ കെര്‍ ഫൗള്‍ ചെയ്തതാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. കിക്കെടുത്ത മാഴ്സലോ പെരേര പന്ത് വലയിലാക്കി. 30ാം മിനിറ്റില്‍ പന്ത് രക്ഷപ്പെടുത്താന്‍ അനസ് നടത്തിയ അക്രോബാറ്റിക് ക്ളിയറന്‍സ് കാണികളുടെ കൈയടി നേടി. 32ാം മിനിറ്റില്‍ ചെന്നൈ തിരിച്ചടിച്ചു. ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖ്ലുവയുടെ പാസില്‍നിന്നായിരുന്നു നൈജീരിയക്കാരന്‍െറ ഗോള്‍. എന്നാല്‍, തിരിച്ചടിയില്‍ ഡല്‍ഹി ഡൈനാമോസ് തളര്‍ന്നില്ല. രണ്ട് മിനിറ്റിനകം ലീഡ് തിരിച്ചുപിടിച്ചു. രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് മാഴ്സലോ നേടിയ ഗോള്‍ ഐ.എസ്.എല്‍ മൂന്നാം സീസണിലെ മികച്ച ഗോള്‍ തന്നെയായിരുന്നു. പിന്നീട് നാലു മിനിറ്റിനകം നാല് ഗോളവസരങ്ങള്‍ മാഴ്സലീന്യോക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതി തുടങ്ങിയ ഉടന്‍ അനസിന് പരിക്കേറ്റ് കളംവിടേണ്ടി വന്നു. വയറിലെ പേശീവലിവാണ് മലപ്പുറത്തുകാരന് വിനയായത്. റിച്ചാര്‍ഡ് ഗാഡ്സെക്ക് പകരമിറങ്ങിയ ബഡാര ബാജിയാണ് ഡല്‍ഹിയുടെ ഗോള്‍ പട്ടിക തികച്ചത്. കളിയിലുടനീളം തിളങ്ങിയ കീന്‍ ലൂയിസിന്‍െറ പാസില്‍നിന്നുള്ള ഹെഡറാണ് ബാജി ഗോളാക്കി മാറ്റിയത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.