പാരിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്യന്‍ മേഖലയില്‍ വെള്ളിയാഴ്ചയും പോരാട്ടങ്ങളുടെ ദിനം. ഫ്രാന്‍സും നെതര്‍ലന്‍ഡ്സും പോര്‍ചുഗലും ബെല്‍ജിയവും വിവിധ വേദികളില്‍ കളത്തിലിറങ്ങും. മരണഗ്രൂപ്പായ ഗ്രൂപ് എയില്‍ ഒരു കളിയില്‍നിന്ന് ഒരു പോയന്റ് മാത്രമുള്ള ഫ്രാന്‍സിന് ബള്‍ഗേറിയയാണ് എതിരാളികള്‍. പാരിസിലെ സ്റ്റഡ് ഡി ഫ്രാന്‍സില്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം. ബെലറൂസുമായുള്ള ഫ്രാന്‍സിന്‍െറ കഴിഞ്ഞ മത്സരം സമനിലയായിരുന്നു. ഇതേ ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്സിന് ബെലറൂസാണ് എതിരാളികള്‍.
ഗ്രൂപ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് തോറ്റ് തുടങ്ങിയ പോര്‍ചുഗലിന് ദുര്‍ബലരായ അന്‍ഡോറയാണ് എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയം, ബോസ്നിയ-ഹെര്‍സഗോവിനയെയും എസ്തോണിയ, ജിബ്രാള്‍ട്ടറിനെയും ഗ്രീസ്, സൈപ്രസിനെയും ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡിനെയും നേരിടും. ലാത്വിയക്ക് ഫറോ ദ്വീപുകാരും സ്വീഡന് ലക്സംബര്ഗുമാണ് എതിരാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.