മുംബൈ: ‘മല കീഴടക്കുന്ന കാഠിന്യ’മാകുമെങ്കിലും ഐ.എസ്.എല്‍ ഫുട്ബാളിലെ ഈ സീസണില്‍ കേരളത്തെയും ഗോവയെയും മുട്ടുകുത്തിച്ച് നെഞ്ചുവിരിച്ചു നില്‍ക്കുന്ന നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ വെള്ളിയാഴ്ച സ്വന്തം തട്ടകത്തില്‍ പിടിച്ചുകെട്ടുമെന്ന ചങ്കുറപ്പിലാണ് മുംബൈ സിറ്റി എഫ്.സി. അതത്ര എളുപ്പമാകില്ളെങ്കിലും ആദ്യ മത്സരത്തില്‍ പുണെ എഫ്.സിയെ അവരുടെ തട്ടകത്തില്‍ തോല്‍പിച്ച ആത്മവിശ്വാസമുണ്ട് കോസ്റ്ററീകക്കാരനായ കോച്ച് അലക്സാന്ദ്രെ ഗ്വിമാറസിന്.
പുതിയ തട്ടകമായ മുംബൈ ഫുട്ബാള്‍ അറീനയിലെ ആദ്യ അങ്കം കൂടിയാണിത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഡി.വൈ പാട്ടീല്‍ സ്റ്റേഡിയമായിരുന്നു മുംബൈ ടീമിന്‍െറ ഹോം ഗ്രൗണ്ട്. പുണെയെ ഒരു ഗോളിന് വീഴ്ത്തിയ മുംബൈ ആദ്യമായാണ് ആദ്യ കളിയില്‍ തന്നെ വിജയികളായത്. മാത്രമല്ല, ഐ.എസ്.എല്‍ ചരിത്രത്തില്‍ തങ്ങളുടെ എവേ മാച്ചിലെ ആദ്യ വിജയവുമായിരുന്നു അത്. ഇത്തവണ കിരീടസാധ്യതയുള്ള ടീമായാണ് പുണെയെ ഗ്വിമാറസ് കാണുന്നത്. അവരെ വീഴ്ത്തി നേടിയ ആത്മവിശ്വാസം ചെറുതല്ല.
ആദ്യ കളിയില്‍തന്നെ കാണികളുടെ ഹൃദയം കവര്‍ന്ന ഉറുഗ്വായ് താരം ഡീഗോ ഫോര്‍ലാനിലാണ് മുംബൈ അന്ധേരി സ്പോര്‍ട്സ് കോംപ്ളക്സിലെ മൈതാനത്തിറങ്ങുമ്പോഴും മുംബൈയുടെ പ്രതീക്ഷ. ഫോര്‍ലാനൊപ്പം ഒരു താരത്തെക്കൂടി കരുതിവെച്ചിട്ടുണ്ട് ഗ്വിമാറസ്. എന്നാല്‍, പരിക്കുമൂലം ഗോള്‍വേട്ടക്കാരന്‍ ഗാസ്റ്റണ്‍ ഷാങ്ങോയും സ്വന്തം നാടിനുവേണ്ടി കളിക്കാന്‍ പോയ മധ്യനിരയിലെ ഹെയ്തിക്കാരന്‍ സോണി നോര്‍ദെയും എ.എഫ്.സി കപ്പിനായി കളിക്കാന്‍ പോയ ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയും ഗോള്‍കീപ്പര്‍ അംറിന്ദര്‍ സിങ്ങും ഉദാന്ത സിങ്ങും ഉണ്ടാകില്ലായെന്നത് മുംബൈയെ അലട്ടുന്നു.
സ്വന്തം കളത്തില്‍ കേരള ബ്ളാസ്റ്റേഴ്സിനെയും എഫ്.സി ഗോവയെയും തോല്‍പിച്ചാണ് ആദ്യ എവേമാച്ചിന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് മുംബൈയിലത്തെുന്നത്. തുടരെ നേടിയ രണ്ട് വിജയങ്ങളും താരങ്ങള്‍ക്കിടയിലെ പൊരുത്തവും നല്‍കിയ ആത്മവിശ്വാസത്തിലാണ് പോര്‍ചുഗീസുകാരനും മുന്‍ സൗദി അറേബ്യന്‍ കോച്ചുമായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് പരിശീലകന്‍ നെലൊ വിന്‍ഗാഡ. കളിക്കാരുടെ കളിമികവിലാണ് തന്‍െറ വിശ്വാസമെന്ന് വിന്‍ഗാഡ പറയുന്നു. കോച്ചായുള്ള തന്‍െറ വരവിന് മുമ്പാണ് ടീമുടമകള്‍ താരങ്ങളെ കണ്ടത്തെിയതെങ്കിലും തെരഞ്ഞെടുപ്പില്‍ സംതൃപ്തനാണ് അദ്ദേഹം. കരുതിയതിനെക്കാള്‍ അതിശയിപ്പിക്കുന്ന കളിമികവാണ് ഇന്ത്യന്‍ താരങ്ങള്‍ക്കെന്ന് അദ്ദേഹം പറയുന്നു. തുടരെ മൂന്നാം വിജയം നേടുകയാണ് ലക്ഷ്യം. പുണെയെ പിടിച്ചുകെട്ടിയ മുംബൈ എഫ്.സി ചില്ലറക്കാരല്ളെന്ന് വിന്‍ഗാഡ അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.