ഇറ്റലി-സ്പെയിന്‍, വെയില്‍സ്-ഓസ്ട്രിയ സമനിലയില്‍

പാരിസ്: യൂറോപ്പിലെ വമ്പന്മാരുടെ ബലപരീക്ഷണമായ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സമനില. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിയും സ്പെയിനും യുവന്‍റസിന്‍െറ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനില വഴങ്ങി പിരിഞ്ഞു. യൂറോകപ്പിലെ ‘എന്‍റര്‍ടെയ്നിങ്’ ടീമായി മാറിയ വെയില്‍സിനെ ഓസ്ട്രിയ 2-2ന് സമനിലയില്‍ തളച്ചു. വന്‍കരയിലെ അദ്ഭുതസംഘം ഐസ്ലന്‍ഡ് 3-2ന് ഫിന്‍ലന്‍ഡിനെ വീഴ്ത്തി. തുര്‍ക്കി-യുക്രെയ്ന്‍ മത്സരവും (2-2) സമനിലയില്‍ പിരിഞ്ഞു. അതേസമയം, മരിയോ മാന്‍സുകിച്ചിന്‍െറ ഹാട്രിക്കിലൂടെ ക്രൊയേഷ്യ, കൊസോവയെ 6-0ത്തിന് തകര്‍ത്തു.

യൂറോകപ്പ് പ്രീക്വാര്‍ട്ടറിന് ശേഷം പുതിയ പരിശീലകര്‍ക്കു കീഴില്‍ മുഖാമുഖമത്തെിയ ഇറ്റലിയും സ്പെയിനും ത്രസിപ്പിക്കുന്ന ഫുട്ബാളുമായാണ് മൈതാനം കീഴടക്കിയത്. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. പക്ഷേ, കോസ്റ്റയും സില്‍വയും നിറഞ്ഞുകളിച്ച സ്പെയിനിന്‍െറ പൂര്‍ണ മേധാവിത്വം. പരിചയ സമ്പന്നനായ ഇറ്റാലിയന്‍ ഗോളി ജിയാന്‍ ലൂജി ബുഫണിനു മുന്നില്‍ മാത്രം അവര്‍ കീഴടങ്ങി. എന്നാല്‍, 55ാം മിനിറ്റില്‍ വിറ്റോലോയുടെ നീക്കത്തിന് അഡ്വാന്‍സ് ചെയ്ത ബുഫണിന് ഒരിക്കല്‍മാത്രം പിഴച്ചു. സ്പെയിന്‍ ലീഡ് നേടുകയും ചെയ്തു. ഇതോടെ ഇറ്റലി ഉണര്‍ന്നു. 82ാം മിനിറ്റില്‍ ഡാനിയേലെ റോസിയുടെ പെനാല്‍റ്റി ഗോളാക്കിയ ആതിഥേയര്‍ സമനിലപിടിച്ച് ഗ്രൂപ് ജിയില്‍ പോയന്‍റ് നില തുല്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.