90ാം മിനിറ്റിൽ പുണെ; ഗോവക്ക് വീണ്ടും തോൽവി

മഡ്ഗാവ്: സ്വന്തം ഗ്രൗണ്ടായ ഫട്ടോര്‍ഡയില്‍ ജയിച്ച് തിരിച്ചുവരാമെന്ന ഗോവയുടെ മോഹങ്ങള്‍ക്ക് പുണെയുടെ ഷോക്ക് ട്രീറ്റ്മെന്‍റ്. ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ആദ്യ ജയം തേടിയിറങ്ങിയവരുടെ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ പിറന്ന ഗോളുമായി പുണെ മുന്നേറി (2-1). ഭാഗ്യക്കേട് ഗോവയെ വിടാതെ പിന്തുടര്‍ന്നപ്പോള്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുത്താണ് പുണെ കളി സ്വന്തമാക്കിയത്. 25ാം മിനിറ്റില്‍ ഇന്ത്യന്‍ താരം അരാറ്റ ഇസുമി ഓഫ്സൈഡ് കെണിപൊട്ടിച്ച് നേടിയ ഗോളിലൂടെ പുണെ സീക്കോയുടെ കുട്ടികളെ ആദ്യം ഞെട്ടിച്ചു. പക്ഷേ, 33ാം മിനിറ്റില്‍ റാഫേല്‍ കൊയ്ലോയുടെ ഉജ്ജ്വല പ്ളേസിങ്ങില്‍തന്നെ ഗോവ ഒപ്പമത്തെി.

ആദ്യ പകുതി പിരിയുംമുമ്പേ സമനില പിടിച്ചതോടെ കളിയും ആവേശത്തിലായി. രണ്ടാം പകുതിയില്‍ ഇരു നിരക്കും തുല്യ മുന്‍തൂക്കമായിരുന്നു. മധ്യനിരയില്‍നിന്ന് പന്ത് ഇറങ്ങിയും കയറിയുമിരുന്നതല്ലാതെ ഗോളിമാര്‍ക്ക് പണിയൊന്നും കിട്ടിയില്ല. ഇതിനിടെ, ഗോവക്ക് അര്‍ഹിച്ച പെനാല്‍റ്റി മലയാളി റഫറി കെ.ബി. സന്തോഷ് കുമാര്‍ നിഷേധിച്ചതും സൈഡ്ലൈന് പുറത്ത് സീക്കോയുടെ പ്രതിഷേധത്തിനിടയാക്കി. സമനിലയുറപ്പിച്ചപ്പോഴായിരുന്നു 90ാം മിനിറ്റില്‍ മൊമര്‍ എന്‍ദോയെ പുണെക്ക് ആദ്യ ജയമൊരുക്കിയ ഗോള്‍ നേടിയത്. അതേസമയം, രണ്ടും തോറ്റ ഗോവ, ബ്ളാസ്റ്റേഴ്സിനും പിന്നിലായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.