ബ്രസീലും അര്‍ജന്‍റീനയും വീണ്ടും കളത്തില്‍

ബ്വേനസ് എയ്റിസ്: തെക്കനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്‍റീനയും വീണ്ടും കളത്തില്‍. തുടര്‍ച്ചയായ ജയവുമായി മുന്നേറിയ ബ്രസീല്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ വെനിസ്വേലയെ നേരിടും. സമനിലയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അര്‍ജന്‍റീനക്ക് സ്വന്തം ഗ്രൗണ്ടില്‍ പരഗ്വേയാണ് എതിരാളി. മറ്റു മത്സരങ്ങളില്‍ ബൊളീവിയ, എക്വഡോറിനെയും കൊളംബിയ, ഉറുഗ്വായ്യെയും ചിലി, പെറുവിനെയും നേരിടും. ഒമ്പത് കളി കഴിഞ്ഞപ്പോള്‍ 19 പോയന്‍റുമായി ഉറുഗ്വായ്യാണ് ഒന്നാമത്. ബ്രസീല്‍ (18) രണ്ടാം സ്ഥാനത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.