മാനസ്: ഒളിമ്പിക്സ് സ്വര്‍ണത്തിന്‍െറ ആവേശം കൈവിടാതെ ബ്രസീലിന്‍െറ വിജയക്കുതിപ്പ്, മെസ്സിയില്ലാത്ത അര്‍ജന്‍റീന ഒന്നുമല്ളെന്ന് ഓര്‍മപ്പെടുത്തി ദയനീയ സമനില, ഗോള്‍വര്‍ഷമായി ഉറുഗ്വായ്യുടെ തിരിച്ചുവരവ്. തെക്കനമേരിക്കയില്‍നിന്ന് ലോകകപ്പ് ടിക്കറ്റ് തേടിയുള്ള പോരാട്ടം എട്ടാം റൗണ്ട് കടന്നപ്പോഴും ആവേശം ചോരാതെ മുന്നോട്ട്. കരുത്തരായ കൊളംബിയയെ കീഴടക്കിയ (2-1) ബ്രസീല്‍ തുടര്‍ച്ചയായി മൂന്നാം ജയത്തോടെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തത്തെി. കളിയുടെ ഇരു പകുതികളിലുമായി മിറാന്‍ഡയും (രണ്ടാം മിനിറ്റ്), നെയ്മറും (74) നേടിയ ഗോളുകളാണ് ബ്രസീലിന് പ്രമോഷന്‍ നല്‍കിയ വിജയമൊരുക്കിയത്. സ്വന്തം മണ്ണിലെ മത്സരത്തിന്‍െറ ആദ്യ മിനിറ്റില്‍തന്നെ ലീഡ് നേടിയെങ്കിലും 36ാം മിനിറ്റില്‍ മാര്‍ക്വിനോസ് വഴങ്ങിയ സെല്‍ഫ് ഗോളില്‍ ബ്രസീലിന്‍െറ മൂന്‍തൂക്കം നഷ്ടമായിരുന്നു. ഇതിന് പരിഹാരമായാണ് രണ്ടാം പകുതിയുടെ ഒടുവില്‍ നെയ്മര്‍ ലക്ഷ്യംകണ്ടത്. ഇതോടെ, എട്ടുകളിയില്‍ നാലു ജയവും മൂന്ന് സമനിലയുമായി ബ്രസീല്‍ 15 പോയന്‍േറാടെ രണ്ടാം സ്ഥാനത്താണ്.
പരിക്കേറ്റ ക്യാപ്റ്റന്‍ മെസ്സിയില്ലാതെയായിരുന്നു അര്‍ജന്‍റീന, വെനിസ്വേലയെ നേരിട്ടത്. സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെ്ന്‍, പൗലോ ഡിബാല എന്നിവരും ടീമിന് പുറത്തായിരുന്നു. മുന്‍നിരക്കാരുടെ അസാന്നിധ്യത്തില്‍ തുടക്കത്തില്‍തന്നെ അര്‍ജന്‍റീന പിന്തള്ളപ്പെട്ടു. 34ാം മിനിറ്റില്‍ യുവാന്‍പിയും 52ാം മജനിറ്റില്‍ ജോസഫ് മാര്‍ട്ടിനസും വെനിസ്വേലയെ മുന്നിലത്തെിച്ചപ്പോള്‍ അര്‍ജന്‍റീന പതറി. പിന്നീടായിരുന്നു സമനില പിടിച്ച ഗോളുകള്‍ പിറന്നത്. ലൂകാസ് പ്രാറ്റോ (58), നികളസ് ഒടമെന്‍ഡി (83) എന്നിവരാണ് സമനില പിടിച്ചത്. സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയി സുവാരസായിരുന്നു പരഗ്വേക്കെതിരെ ഉറുഗ്വായ്യുടെ കരുത്ത്. എഡിന്‍സണ്‍ കവാനി നേടിയ ഇരട്ട ഗോളിന് (18, 54 മിനിറ്റ്) വഴിയൊരുക്കിയ സുവാരസ് 45ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കിയും നിര്‍ണായക സാന്നിധ്യമായി. ക്രിസ്റ്റ്യന്‍ റോഡ്രിഗസിന്‍െറ (42) വകയായിരുന്നു നാലാം ഗോള്‍.
കോപ ചാമ്പ്യന്മാരായ ചിലിയെ ബൊളീവിയ (0-0) സമനിലയില്‍ തളച്ചു. പെറു 2-1ന് എക്വഡോറിനെ തോല്‍പിച്ചു.
•മത്സര ഫലം: അര്‍ജന്‍റീന 2- വെനിസ്വേല 2, ബ്രസീല്‍ 2- കൊളംബിയ 1, ഉറുഗ്വായ് 4-പരഗ്വേ 0, ചിലി 0-ബൊളീവിയ 0
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.