കൊല്‍ക്കത്ത: കൊച്ചി ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ വേദിയാവുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന് ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രം കാത്തിരിപ്പ്. 2017 ഒക്ടോബര്‍ ആറിന് കിക്കോഫ് കുറിക്കുന്ന ലോക കൗമാര പോരാട്ടത്തിലേക്ക് ഇനി 344 ദിവസം മാത്രം. 28നാണ് ഫൈനല്‍ പോരാട്ടം.
വേദികളുടെ അന്തിമ പ്രഖ്യാപനത്തിനത്തെിയ ഫിഫ സംഘത്തിന്‍െറ സന്ദര്‍ശനം പൂര്‍ത്തിയായതിനു പിന്നാലെ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു ലോകകപ്പ് തീയതി പ്രഖ്യാപനം. ഗ്രൂപ്പുകളും മത്സരക്രമവും ജൂലൈ ഏഴിന് നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും. ഓരോ വേദിയിലും ഏതൊക്കെ ടീമുകളുടെ മത്സരമുണ്ടാവുമെന്നും അന്നറിയാം. കൊച്ചി, മുംബൈ, ഗുവാഹതി, ഡല്‍ഹി, മഡ്ഗാവ്, കൊല്‍ക്കത്ത എന്നിവയാണ് മത്സര വേദികള്‍. ഉദ്ഘാടന പോരാട്ടത്തിന് കൊല്‍ക്കത്ത വേദിയാവുമെന്നാണ് സൂചന.
ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള ഫിഫ ഉന്നതതല സംഘം വേദികളെല്ലാം സന്ദര്‍ശിച്ച് ഒരുക്കങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഫെബ്രുവരി അവസാനത്തോടെ ആറു വേദിയും ഫിഫ ഏറ്റെടുക്കും. കഴിഞ്ഞ 19നായിരുന്നു സംഘം കൊച്ചി സന്ദര്‍ശിച്ച് ലോകകപ്പ് വേദിയായി ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളില്‍ സംഘം തൃപ്തി അറിയിച്ചു. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ട്, പനമ്പള്ളിനഗര്‍ സ്കൂള്‍ ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, മഹാരാജാസ് സ്റ്റേഡിയം എന്നിവയാണ് പരിശീലന ഗ്രൗണ്ടുകള്‍. ഒരു ഗ്രൂപ്പിലെ ആറു മത്സരങ്ങള്‍ക്കാവും കൊച്ചി വേദിയാവുക. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ വേദി ലഭിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.