കളികളുടെ സുൽത്താന്മാരായിരുന്നു ഒരുകാലത്ത് റഷ്യ. കിഴക്കൻ യൂറോപ്പിലും ഉത്തര ഏഷ്യയിലുമായി നീണ്ടു പരന്നുകിടക്കുന്ന ഈ വൻ രാജ്യം ശീതസമരകാലത്ത് പാശ്ചാത്യ ശക്തികൾക്ക് പേടിസ്വപ്നമായത് ആയുധബലത്തേക്കാൾ അവരുടെ കായികമികവും കളിക്കളത്തിലെ സർവാധിപത്യവുംകൊണ്ടുതന്നെയായിരുന്നു. കളിക്കളത്തിലെ വമ്പൻ നേട്ടങ്ങളാണ് ലോകം കീഴടക്കാനുള്ള മാർഗമെന്നു മനസ്സിലാക്കിയ മുൻ സോവിയറ്റ് യൂനിയൻ രാഷ്ട്രങ്ങൾ, അറിയപ്പെടുന്ന എല്ലാ കായികവിനോദങ്ങളുടെയും അധിപന്മാരാകാൻ വ്യവസ്ഥാപിത മാർഗങ്ങൾക്കൊപ്പം നിരോധിതരീതികളും ഉപയോഗിച്ചിരുന്നുവെന്ന് അവരുടെ എതിരാളികൾ പ്രചരിപ്പിച്ചിരുെന്നങ്കിലും 2014 വരെ അവരുടെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരുന്നു.
ഐസ്ഹോക്കിയും ഹാൻഡ്ബാളുമാണ് പ്രധാന കായിക ഇനങ്ങളെങ്കിലും ചതുരംഗം, ബോക്സിങ്, വിൻറർ സ്പോർട് ഇനങ്ങളായ ബിയാത്ലണും ഫിഗർ സ്കേറ്റിങ്ങും അവരെ ലോക സ്പോർട്സിെൻറ അധിപന്മാരാക്കി. ജിംനാസ്റ്റിക്സ്, ഗുസ്തി, അത്ലറ്റിക്സ്, വോളിബാൾ എന്നീ ഇനങ്ങൾ കഴിേഞ്ഞ ഫുട്ബാൾ അവരുടെ ജീവിതത്തിെൻറ ഭാഗമായുള്ളൂ. എന്നാൽ, ലെവ് യാഷീൻ എന്ന ഒരേ ഒരാളിലൂടെ അവർ കാൽപന്തുകളിയിലും ആധിപത്യം എഴുതിച്ചേർത്തു. ശീതസമരകാലത്ത് അനുവദിച്ചുകിട്ടിയ സമ്മർ ഒളിമ്പിക്സിെൻറ നിറംകെടുത്താൻ അമേരിക്കയും സഖ്യകക്ഷികളും എടുത്തുപയോഗിച്ച വജ്രായുധം സോവിയറ്റ് യൂനിയെൻറ അഫ്ഗാൻ സായുധ ഇടപെടലുകളായിരുന്നു.
അമേരിക്കയും ജർമനിയും അടക്കമുള്ള വമ്പന്മാർ മാറി നിന്നിട്ടും കാര്യമായ ക്ഷതമേൽക്കാതെ മോസ്കോ ഒളിമ്പിക്സിനെ രക്ഷിെച്ചടുക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ, 2014ലെ ശൈത്യകാല ഒളിമ്പിക്സ് അവരുടെ കായിക ആധിപത്യത്തിെൻറ അവസാനത്തിന് ആരംഭമാവുകയും ചെയ്തു. മത്സരങ്ങൾ വിജയകരമായി സമാപിെച്ചങ്കിലും അതുവരെയുള്ള കായികനേട്ടങ്ങൾക്കെല്ലാം കാരണം ഉത്തേജക ഔഷധ ഉപയോഗമാണെന്നും ദേശീയ സർക്കാർ തന്നെ നേരിട്ടാണ് അത് ചെയ്യുന്നതെന്നും സ്ഥാപിച്ചെടുക്കാൻ എതിരാളികൾക്ക് നിഷ്പ്രയാസം സാധിച്ചു. റഷ്യൻ താരങ്ങൾ അനഭിമതരായി. റിയോ ഒളിമ്പിക്സ്, ലണ്ടൻ ലോക അത്ലറ്റിക്സ്, പ്യോങ്യാങ് വിൻറർ ഒളിമ്പിക്സ് എന്നിവയിൽ കായികതാരങ്ങൾ മാറ്റിനിർത്തപ്പെട്ടു.
ഇതിനിടെ അനുവദിച്ചുകിട്ടിയ ഫിഫ ലോകകപ്പ് എങ്ങനെ സംഘടിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു ലോകം. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും മുൻ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്ററും തമ്മിലെ കച്ചവടമായിരുന്നു റഷ്യയുടെ ലോകകപ്പ് വേദിയെന്നും ആരോപണമുയർന്നു. എന്നിട്ടും കുലുങ്ങാതെ സംഘാടനമികവുമായി മുന്നേറിയപ്പോൾ ഉത്തേജക വിവാദത്തിൽപെട്ട് സംഘാടക സമിതി അധ്യക്ഷൻ തെറിച്ചു. അങ്ങനെ മുഖ്യ സംഘാടകൻ ഇല്ലാത്ത മത്സരമായി റഷ്യക്കാരുടെ ലോകകപ്പ്.
21ാം ലോകകപ്പിെൻറ ആതിഥ്യത്തിനായി ഒറ്റക്ക് അവകാശം ഉന്നയിച്ച ഇംഗ്ലണ്ടിനെയും സ്പെയിൻ-പോർചുഗൽ, ബെൽജിയം-നെതർലൻഡ്സ് എന്നീ സംയുക്ത ബിഡുകളെയും പിന്തള്ളിയാണ് റഷ്യ കാൽപന്തുമാമാങ്കത്തിെൻറ വേദിയായി മാറിയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.