പെരിന്തൽമണ്ണ: ജൂണിൽ റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിൽ ഉപയോഗിക്കുന്ന പന്ത് ‘ടെൽസ്റ്റാർ 18’ പെരിന്തൽമണ്ണയിലെത്തി. കേരളത്തിെല വിതരണക്കാർക്ക് നാല് പന്തുകൾ മാത്രമാണ് ലഭിച്ചത്.
അതിൽ രണ്ടെണ്ണം മലപ്പുറം ജില്ലക്കാണ്. കോഴിക്കോട്, എറണാകുളം ജില്ലകളിലും ഒാരോ പന്ത് ലഭിച്ചു. അഡിഡാസ് കമ്പനിയാണ് പന്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. കറുപ്പ്, വെളുപ്പ് പാറ്റേണിലാണ് നിറം. തുന്നലില്ലാത്ത പന്തിൽ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. പന്തിെൻറ ഉടമയുടെ സ്മാർട്ട് ഫോണുമായി ചിപ്പ് ബന്ധിപ്പിക്കാം.
പാകിസ്താനിലെ സിയാൽകോട്ടിലെ ഫോർവേർഡ് സ്േപാർട്സ് കമ്പനിയിലാണ് പന്തിെൻറ നിർമാണം. എറണാകുളത്തെ ഫ്ലേവൽ സ്പോർട്സ് ഗുഡ്സാണ് കേരളത്തിൽ വിൽപനെക്കത്തിച്ചത്. 9999 രൂപയാണ് വില. വിൽപന നടത്താതെ ഫുട്ബാൾ പ്രേമികൾക്ക് പ്രദർശനത്തിന് വെക്കുകയാണെന്ന് പെരിന്തൽമണ്ണയിലെ ഗരിമ സ്പോർട്സ് ഉപകരണ വിതരണക്കാരൻ സമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.