Qക്വാക്കറി: വ്യാജ വൈദ്യത്തിെൻറ മറ്റൊരു പതിപ്പാണിത്. ഒരൽപം കൈപ്പുണ്യവും അതിലേറെ തട്ടിപ്പും കുറെ ജാലവിദ്യയും ഉണ്ടായിരുന്നെങ്കിൽ അക്കാലത്തു രാജകൊട്ടാരങ്ങളിലും പ്രഭുമന്ദിരങ്ങളിലും വരെ ആസ്ഥാന വൈദ്യന്മാരായി കടന്നുകൂടാമായിരുന്നു. അത്യപൂർവ സിദ്ധികളുണ്ടെന്ന് റൊമോനോവ് രാജകുടുംബത്തെ വിശ്വസിപ്പിച്ച് കൊട്ടാരത്തിൽ കടന്നുകൂടി സുപ്രധാന ഭരണതീരുമാനങ്ങളിൽ പോലും സ്വാധീനിച്ചിരുന്ന റാസ്പുട്ടിൻ എന്ന വ്യാജസന്യാസിയും വ്യാജവൈദ്യനും ആയിരുന്നു ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ ‘ക്വാക്കർ’. അതുകൊണ്ടാണല്ലോ ‘റാ റാ റാസ്പുട്ടിൻ, ലവർ ഓഫ് ദ റഷ്യൻ ക്വീൻ’ എന്ന പാട്ടുതന്നെ ഉണ്ടായത്.
രാജതീരുമാനങ്ങളിൽ മാത്രമായിരുന്നില്ല ഗ്രിഗോറി യെഫിമോവിച് റാസ്പുട്ടിെൻറ മികവ്. മഹാറാണിയടക്കം കൊട്ടാരത്തിലെ സുന്ദരിമാരെയെല്ലാം സ്വന്തം മാസ്മരിക പ്രഭാവത്തിന് അടിമകളാക്കാനും ലൈംഗിക ഉത്തേജക ഔഷധങ്ങൾ നൽകി അവരെ സ്വന്തമാക്കാനും അയാൾക്ക് കഴിഞ്ഞിരുന്നു. ഇത്തരം സ്വാധീനം പ്രേത്യകിച്ചും മഹാറാണി അലക്സാന്ദ്രയുമായുള്ള ബന്ധം രാജ്യത്തിന് അപകടമെന്നറിഞ്ഞ പ്രഭുസഭയിലെ അംഗങ്ങളിൽ ചിലർ അയാളെ വധിക്കാൻ തന്ത്രങ്ങൾ രൂപപ്പെടുത്തി. താൻ അവതാരപുരുഷനാണെന്നും മരണം തെൻറ അടുത്ത് എത്തുകയില്ലെന്നും പ്രഖ്യാപിക്കാൻ കഴിയുംവിധം വധശ്രമങ്ങൾ ഒന്നൊന്നായി പിഴച്ചുകൊണ്ടിരുന്നു. ഒടുവിൽ പീറ്റേഴ്സ്ബർഗിൽ സുന്ദരികളുടെ ഒരു അത്താഴവിരുന്നിനു ക്ഷണിച്ചു മാരകമായ വിഷം നൽകിയിട്ടും രക്ഷപ്പെട്ട ദിവ്യനെ അവർ വെടിവച്ചുകൊന്നു മൃതദേഹം നേവാനദിയിൽ ഒഴുക്കുകയാണുണ്ടായത്. എന്നിട്ടും അയാളുടെ അത്ഭുതസിദ്ധികൾ ഇന്നും റഷ്യക്കാരെ സ്വാധീനിക്കുന്നു.
Rറൂബിൾ: 1990കളിൽ ഒരു റൂബിളിന് 11 സെൻറ് മൂല്യമേ ഉണ്ടായിരുന്നുള്ളൂ (100 സെൻറ് ആണ് ഒരു യു.എസ് ഡോളർ). എന്നിട്ടും റഷ്യക്കാർ തങ്ങളുടെ നാണയം കൈവിട്ടില്ല. 16ാം നൂറ്റാണ്ടിലെ ‘സാറന്മാർ’ പ്രായോഗികമാക്കിയ ഈ ക്രയവിക്രയവസ്തു അവരുടെ അഹങ്കാരമായി ഇന്നും നിലനിൽക്കുന്നു. റഷ്യക്കു പുറത്ത് ഇപ്പോഴും കാര്യമായ വിനിമയ മൂല്യമൊന്നുമില്ലെങ്കിലും വ്ലാദിമിർ പുടിെൻറ പിടിവാശി അതിനെ നിലനിർത്തുന്നു. 100 കോപ്പേക്ക് ആണ് ഒരു റൂബിൾ.
Sസ്പാർട്ടക് മോസ്കോ: കാര്യമായ അന്താരാഷ്ട്ര വിജയങ്ങൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും റഷ്യക്കാരുടെ പ്രിയപ്പെട്ട ഫുട്ബാൾ ടീമാണ് സ്പാർട്ടക് മോസ്കോ. 1922ൽ രൂപവത്കൃതമായ ഈ പാരമ്പര്യ ടീം 1997-98ൽ അയാക്സ് ആംസ്റ്റർഡാമിനെ പരാജയപ്പെടുത്തി യുവേഫ കപ്പ് സെമിയിൽ എത്തിയിരുന്നു. റഷ്യൻ പ്രീമിയർ ലീഗിലെ പ്രഥമ സ്ഥാനക്കാരാണിവർ. ‘നരോദനയാ കോമൺട’ എന്ന് റഷ്യൻ ഭാഷയിൽ പറയുന്ന ഈ ടീം അതുപോലെതന്നെ ജനങ്ങളുടെ ടീമാണ്. ചുവപ്പും വെള്ളയുമാണവരുടെ കളിക്കുപ്പായം . ഇങ്ങനെയൊക്കെയാണെങ്കിലും ഇതേ ടീമിെൻറ ഐസ് ഹോക്കി വിഭാഗത്തിനാണ് കൂടുതൽ ആരാധകരുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.