സാർവദേശീയ മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള 348 നഗരങ്ങളുണ്ട് റഷ്യയിൽ. ലോകകപ്പ് അനുവദിച്ചു കിട്ടിയപ്പോൾ വൻ നഗരങ്ങളെല്ലാം തങ്ങളുടെ അവകാശങ്ങൾ അറിയിച്ചുകൊണ്ട് അപേക്ഷകൾ സമർപ്പിച്ചു. 365 ദിവസം മഞ്ഞിൽ മൂടിക്കിടക്കുന്ന സൈബീരിയയിലെ നോവോസീബ്രിസ്ക് മുതൽ കടൽതീരത്തെ സുഖവാസ കേന്ദ്രമായ സോച്ചി വരെ. ഒടുവിൽ അന്നത്തെ കായിക വകുപ്പ് മന്ത്രിയും സംഘാടക സമിതി തലവനായിരുന്ന വിറ്റാലി മൂട്ടുക്കോയോടെ ഇടപെടലുകൾ പതിനൊന്നു നഗരങ്ങളിലായി 12 വേദികൾ കണ്ടെത്തി. എന്നിട്ടും കിട്ടാത്തവരുടെ മുറുമുറുപ്പുകൾ തുടർന്നിരുന്നു. തലസ്ഥാനമായ മോസ്കോ നഗരത്തിനു രണ്ടു വേദികൾ കിട്ടിയപ്പോൾ ഭാഗ്യം കടാക്ഷിച്ചത്യെക്കതെറീൻബുർഗ്, കസാൻ, കലീനിൻഗ്രാഡ്, നിഷീനി നോഫ്ഗോരോഡു, റോസ്റ്റോവ്, സറാൻസ്ക്കു, പീറ്റേഴ്സ്ബർഗ്, സമാറ, സോച്ചി, വോൾഗോഗ്രാഡ് എന്നീ നഗരങ്ങളെയാണ്.
യെക്കതെറീൻബുർഗ് റഷ്യൻ ഫെഡറേഷനിലെ നാലാമത്തെ വലിയ നഗരമാണിത്. മനോഹരമായ ഉറാൾ പർവതനിരകളിലെ ഈസെറ്റു നദിക്കരയിലെ സെർഡിലോക്കു പ്രവിശ്യ തലസ്ഥാനത്തിനു മറ്റൊരു സവിശേഷതകൂടിയുണ്ട്. ഏഷ്യയുടെയും യൂറോപ്പിെൻറയും അതിർത്തികൂടിയാണിത്. 13,49,772 ആണ് ജനസംഖ്യ. 1773 നവംബർ 18നു രൂപവത്കൃതമായ അതിമനോഹരമായ നഗരത്തിനു മഹാനായ പീറ്റർ ചക്രവർത്തിയുടെ ഭാര്യ യെക്കതെറീനയുടെ പേരാണ് നൽകിയത്. യൂറോപ്പിലേക്കുള്ള ജാലകം എന്നതാണ് യെക്കതെറീൻബുർഗിെൻറ വിശേഷണം. എഫ് സി ഉറാൾ യെക്കതെറീൻബുർഗ് കളിക്കുന്ന സ്റ്റേഡിയമാണ് സെൻട്രൽ സ്റ്റേഡിയം. 35,696 ആണ് കപ്പാസിറ്റി. ഈജിപ്ത് x ഉറുഗ്വായ്, ഫ്രാൻസ് x പെറു, മെക്സിക്കോ x സ്വീഡൻ, ജപ്പാൻ x സെനഗൽ എന്നീ മത്സരങ്ങളാണിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.