കപ്പു നേടാൻ അപ്പോസ്തലന്മാർ

ത​ല​സ്ഥാ​നം:  പാ​രി​സ്
ജ​ന​സം​ഖ്യ:  6.7 കോ​ടി
ഫീ​ഫ റാ​ങ്കി​ങ്:  9 
ലോ​ക​ക​പ്പ്​ പ​ങ്കാ​ളി​ത്തം:  14
നേ​ട്ടം:  ജേ​താ​ക്ക​ൾ (1998)
കോ​ച്ച്​:  ദി​ദി​യ​ർ ഡെ​ഷാം



ലോ​ക കാ​യി​ക​രം​ഗം ക​ട​പ്പാ​ടോ​ടെ, ആ​ദ​ര​വോ​ടെ നോ​ക്കി​ക്കാ​ണു​ന്ന രാ​ജ്യ​മാ​ണ് ഫ്രാ​ൻ​സ്. പ​രി​ഷ്‌​കാ​ര​ത്തി​​െൻറ അ​പ്പോ​സ്ത​ല​ന്മാ​ർ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള ഫ്ര​ഞ്ചു​കാ​രു​ടെ സം​ഭാ​വ​ന​യാ​ണ് ആ​ധു​നി​ക ഒ​ളി​മ്പി​ക്‌​സും ലോ​ക​ക​പ്പ്​ ഫു​ട്ബാ​ളും യു​വേ​ഫ ചാ​മ്പ്യ​ൻ​ഷി​പ്പും. കു​ബേ​ർ​ട്ടി​ൻ പ്ര​ഭു​വും ജൂ​ൾ​സ് റി​മി​യും ഒ​ക്കെ കാ​യി​ക​രം​ഗ​ത്തി​ന് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ ന​ന്ദി​യോ​ടെ​യെ സ്മ​രി​ക്കാ​ൻ ക​ഴി​യൂ. 

ലോ​ക​ക​പ്പ്​ ഫു​ട്ബാ​ൾ തു​ട​ങ്ങാ​നാ​യി 19ാം നൂ​റ്റാ​ണ്ട്​ മു​ത​ൽ പ​ണി​യെ​ടു​ക്കു​ക​യും സ്വ​പ്ന​മി​ക​വ് ആ​യി അ​ത് കാ​ല​ത്തി​ന്​ കാ​ഴ്ച​വെ​ക്കു​ക​യും ചെ​യ്ത അ​വ​ർ​ത​ന്നെ​യാ​യി​രു​ന്നു യൂ​റോ​പ്യ​ൻ ക​പ്പും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, അ​തേ ഫ്ര​ഞ്ചു​കാ​ർ​ക്ക്​ 1984 വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു ഒ​രു അ​ന്താ​രാ​ഷ്​​ട്ര കി​രീ​ട​ത്തി​നാ​യി. ആ ​വ​ർ​ഷം ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്‌ സ്വ​ർ​ണ​വും യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പും ഫ്രാ​ൻ​സ്​ സ്വ​ന്ത​മാ​ക്കി. അ​തു​പോ​ലെ ആ​ദ്യ ലോ​ക​ക​പ്പി​ന് കാ​ര​ണ​ക്കാ​രാ​യ ഫ്ര​ഞ്ചു​കാ​രു​ടെ പ്ര​തി​നി​ധി​ത​ന്നെ​യാ​ണ് ആ​ദ്യ ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ളും നേ​ടി​യ​ത്, ലൂ​സി​യാ​ൻ ലോ​റ​ൻ. ഫ്ര​ഞ്ചു​കാ​ര​ൻ​​ത​ന്നെ​യാ​ണ്​ ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ​ക്കു​ള്ള റെ​ക്കോ​ഡി​നും അ​വ​കാ​ശി, ജ​സ്​​റ്റ്​ ഫോ​ണ്ടെ​യ്​​ൻ. 1958 സ്വീ​ഡ​ൻ ലോ​ക​ക​പ്പി​ൽ ആ​യി​രു​ന്നു 13 ഗോ​ളു​ക​ൾ എ​ന്ന അ​തു​ല്യ നേ​ട്ടം. 1930ൽ ​ലോ​ക​ക​പ്പി​ന് വ​ഴി​യൊ​രു​ക്കി​യ ഫ്ര​ഞ്ചു​കാ​ർ​ക്ക്​ 68 വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു ആ​ദ്യ ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ടാ​ൻ. 

ഫ്രാ​ൻ​സ് എ​ന്ന പേ​ര് അ​വ​ർ​ക്ക്​ ന​ൽ​കി​യ​ത് അ​യ​ൽ​ക്കാ​രാ​യ ജ​ർ​മ​നി​യാ​ണ്. ഫ്രാ​ൻ​കി​ഷ് എ​ന്ന ഫ്രാ​ൻ​കി​ൽ​നി​ന്നാ​ണ് ഫ്രാ​ൻ​സ് ഉ​രു​ത്തി​രി​ഞ്ഞ​ത്. അ​ർ​ഥം സ്വാ​ത​ന്ത്ര്യം. അ​തു​പോ​ലെ അ​വ​രു​ടെ പു​രാ​ത​ന ന​ഗ​ര​ങ്ങ​ളാ​യ മ​ർ​സെ​യും ബെ​സീ​റെ​യും നി​ർ​മി​ച്ച​ത് ഫ്ര​ഞ്ചു​കാ​രാ​യി​രു​ന്നി​ല്ല. അ​ത് ഗ്രീ​ക്കു​കാ​രു​ടെ സം​ഭാ​വ​ന​യാ​യി​രു​ന്നു. ഏ​റ്റ​വും ര​സ​ക​ര​മാ​ണ്​ അ​വ​രു​ടെ നാ​ട്ടി​ലെ കോ​ഴി​മു​ട്ട​യു​ടെ നി​റ​ത്തി​​െൻറ ര​ഹ​സ്യം. ലോ​ക​ത്ത്​ എ​ല്ലാ​യി​ട​ത്തും വെ​ള്ള​യും ത​വി​ട്ടും നി​റ​ത്തി​ൽ ഉ​ള്ള മു​ട്ട​ക​ൾ ല​ഭി​ക്കു​മ്പോ​ൾ അ​വി​ടെ ത​വി​ട്ടു​നി​റ​മു​ള്ള മു​ട്ട​ക​ൾ മാ​ത്ര​മേ കി​ട്ടൂ. കോ​ഴി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണം ആ​യി​രു​ന്നി​രി​ക്ക​ണം ഈ ​നി​റം മാ​റ്റ​ത്തി​ന് കാ​ര​ണം. എ​ന്താ​യാ​ലും പൂ​വ​ൻ കോ​ഴി​യു​ടെ പേ​രി​ൽ ത​ന്നെ​യാ​ണ​വ​രു​ടെ ടീം ​അ​റി​യു​ക, ‘ല ​കോ​ക്ക്’. ജ​ഴ്​​സി​യി​ലും സു​ന്ദ​ര​നാ​യ പൂ​വ​നെ കാ​ണാം. 

ക​ളി​യ​ഴ​കി​ന്​ പേ​രു​കേ​ട്ട ഫ്ര​ഞ്ചു​കാ​ർ എ​ഴു​ത്തി​​െൻറ​യും ച​ക്ര​വ​ർ​ത്തി​മാ​രാ​ണ്. സാ​ഹി​ത്യ​ത്തി​നു​ള്ള 15 നൊ​േ​ബ​ൽ പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് അ​വ​രു​ടെ എ​ഴു​ത്തു​കാ​രെ തേ​ടി​യെ​ത്തി​യി​ട്ടു​ള്ള​ത്. ലോ​ക​ത്ത്​ ആ​ദ്യം രാ​ജ​ഭ​ര​ണം നി​രോ​ധി​ച്ച​വ​രാ​ണ് ഫ്ര​ഞ്ച് വി​പ്ല​വം ന​ട​ത്തി​യ​വ​ർ. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം വാ​ങ്ങി അ​ധി​കാ​രം നി​ല​നി​ർ​ത്തു​ന്ന മൂ​ന്നു രാ​ജാ​ക്ക​ന്മാ​ർ ഇ​പ്പോ​ഴും അ​വ​ർ​ക്കു​ണ്ട്, വാ​ലീ​സി​ലും ദ​ക്ഷി​ണ പ​സ​ഫി​ക്കി​ലെ ര​ണ്ടു ചെ​റു​രാ​ജ്യ​ങ്ങ​ളി​ലും. പ്രാ​വു​ക​ൾ പ​ട്ടാ​ള​ക്കാ​രാ​യി ഇ​ന്നും സേ​വ​ന​ത്തി​നു​ള്ള ഏ​ക രാ​ജ്യ​വും ആ​ണ് ഫ്രാ​ൻ​സ്. പ​ണ്ട്​ യു​ദ്ധ​കാ​ല​ങ്ങ​ളി​ൽ ത​പാ​ൽ സ​ന്ദേ​ശ​മ​യ​ക്കാ​ൻ പ്രാ​വു​ക​ളെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​ര​മ്പ​ര്യ​ത്തി​​െൻറ ഒാ​ർ​മ​ക്കാ​യി​ ഇ​പ്പോ​ഴും അ​ത്ത​രം ഒ​രു ബ​റ്റാ​ലി​യ​ൻ അ​വ​ർ നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്നു. 

ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യ ക​ണ​ക്കെ​ടു​ത്താ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ണ​വ ശ​ക്തി സ്വ​ന്ത​മാ​യു​ള്ള സ​മൂ​ഹ​വും ഫ്ര​ഞ്ചു​കാ​രു​ടേ​താ​ണ്. 6.7 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് 04 റി​യാ​ക്​​ട​റു​ക​ൾ ആ​ണു​ള്ള​ത്. പൊ​തു ഗ​താ​ഗ​ത സൗ​ക​ര്യം ലോ​ക​ത്തി​ന്​ സ​മ്മാ​നി​ച്ച​തും പ​രി​ഷ്‌​കാ​ര​ത്തി​​െൻറ പാ​ദു​ഷ​മാ​രാ​ണ്. 1660ൽ ​അ​ഞ്ച്​ നി​ല​ക​ളു​ള്ള ട്രാം ​സ​ർ​വി​സു​ക​ളാ​ണ് അ​വ​ർ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ന​ത്തെ ഇ​ന്ധ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ക​രം കു​തി​ര​ക​ളെ​യാ​ണ് അ​ന്ന​വ​ർ ഉ​പ​യോ​ഗി​ച്ച​ത്. ഇ​ങ്ങ​നെ നി​ര​വ​ധി വി​ചി​ത്ര​മാ​യ രീ​തി​ക​ളും വ്യ​ത്യ​സ്‌​ത​ക​ളും ഉ​ള്ള ഫ്ര​ഞ്ചു​കാ​രെ അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത എ​തി​രാ​ളി​ക​ളാ​യ ഇം​ഗ്ലീ​ഷു​കാ​ർ ക​ളി​യാ​ക്കു​ന്ന​ത് ത​ല​ത്തി​രി​ഞ്ഞ​വ​ർ എ​ന്നാ​ണ്. എ​ന്താ​യാ​ലും ഈ ​ത​ല​ത്തി​രി​ഞ്ഞ​വ​ർ വേ​ണ്ടി​വ​ന്നു ഇം​ഗ്ലീ​ഷു​കാ​രു​ടെ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ ഒ​രു ലോ​ക​ക​പ്പ്​ തു​ട​ങ്ങാ​ൻ.

പ്ര​വ​ച​നം
യു​വ​ത്വം തു​ളു​മ്പു​ന്ന ടീം ആ​ണ് ‘ല ​ബ്ലൂ​സ്’ ഇ​ത്ത​വ​ണ. ഒ​പ്പ​മു​ള്ള​ത് ആ​സ്ട്രേ​ലി​യ​യും പെ​റു​വും ഡെ​ന്മാ​ർ​ക്കും. കാ​ര്യ​മാ​യ അ​ട്ടി​മ​റി​ക​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ ല ​കോ​ക്കു​ക​ൾ ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി അ​ടു​ത്ത റൗ​ണ്ടി​ലും തു​ട​ർ​ന്നും മു​ന്നേ​റും.
Tags:    
News Summary - 2018 FIFA World Cup- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.