ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നു

ലണ്ടന്‍: യൂറോപ്യന്‍ മേഖലയില്‍ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാമത്സരച്ചൂട്. നിലവിലെ ജേതാക്കളായ ജര്‍മനിയും മുന്‍ ജേതാക്കളായ ഫ്രാന്‍സും ഇംഗ്ളണ്ടുമടക്കമുള്ള കളിസംഘങ്ങള്‍ മൈതാനത്തിറങ്ങും. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 1.15നാണ് മത്സരങ്ങള്‍. ഞായറാഴ്ചയും തിങ്കളാഴ്ചയും മത്സരമുണ്ട്. ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ മാര്‍ക്വീ താരവും ക്യാപ്റ്റനുമായ ആരോണ്‍ ഹ്യൂസിന്‍െറ വടക്കന്‍ അയര്‍ലന്‍ഡിനും കളിയുണ്ട്. സ്വന്തം തട്ടകമായ ബെല്‍ഫാസ്റ്റില്‍ അസര്‍ബൈജാനെതിരെയാണ് ഐറിഷ്പടയുടെ പോര്. ഇംഗ്ളണ്ടിന് അയല്‍വാസികളായ സ്കോട്ലന്‍ഡും ജര്‍മനിക്ക് കുഞ്ഞന്‍ ടീമായ സാന്‍മാരിനോയും ഫ്രാന്‍സിന് സ്വീഡനുമാണ് എതിരാളികള്‍. 

ഗ്രൂപ് എയില്‍ മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയന്‍റ് വീതമുള്ള ഫ്രാന്‍സും സ്വീഡനും ഒറ്റക്ക് മുന്നേറാനുള്ള നിര്‍ണായകപോരാട്ടമാണ്. മൂന്ന് കളികളില്‍ ഒമ്പത് പോയന്‍റുള്ള ജര്‍മനി ദുര്‍ബലരായ സാന്‍മാരിനോക്കെതിരെ അര ഡസന്‍ ഗോളിനെങ്കിലും ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. എഫ് ഗ്രൂപ്പിലെ ആധിപത്യം നിലനിര്‍ത്താനാണ് ഇംഗ്ളണ്ടിന്‍െറ ശ്രമം. വരുംദിവസങ്ങളില്‍ ഇറ്റലിക്കും സ്പെയിനിനും പോര്‍ചുഗലിനും മത്സരമുണ്ട്.

 
Tags:    
News Summary - 2018 World Cup Qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.