ന്യൂയോർക്: ഫുട്ബാൾ ആരാധകർക്ക് ആശ്വാസമേകി ഇറ്റാലിയൻ ക്ലബായ എ.സി മിലാന് യുവേഫ ഏർപ്പെടുത്തിയ യൂറോപ്യൻ വിലക്ക് അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി (സി.എ.എസ്) നീക്കി. ഇതോടെ വരുന്ന യൂറോപ ലീഗിൽ എ.സി മിലാന് പന്തുതട്ടാനാകും.
ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ജൂണിൽ യുവേഫ രണ്ടു വർഷത്തേക്ക് മിലാനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളായ ചാമ്പ്യൻസ് ലീഗിൽനിന്നും യൂറോപ ലീഗിൽനിന്നും വിലക്കിയ നടപടിക്കെതിരെ മിലാൻ സി.എ.എസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബിന് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനായില്ലെങ്കിലും യൂറോപ ലീഗിൽ കളിക്കാൻ അർഹത ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.