കാഠ്മണ്ഡു: എ.എഫ്.സി കപ്പ് ഫുട്ബാൾ ടൂർണമെൻറിലെ ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത ്തിൽ ജയിച്ചെങ്കിലും ചെന്നൈയിൻ എഫ്.സി നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. മലയാളിതാ രം മുഹമ്മദ് റാഫിയുടെ ഇരട്ടഗോൾ മികവിൽ നേപ്പാളി ക്ലബായ മനാങ് മർഷ്യാങ്ദിയെ 3-2ന് തോൽപിച്ചെങ്കിലും ഗ്രൂപ് ഇയിൽ ബംഗ്ലാദേശി ക്ലബ് അബഹാനി ധാക്ക, മിനർവ പഞ്ചാബിനെ തോൽപിച്ചത് തിരിച്ചടിയായി.
ഗുവാഹതിയിൽ നടന്ന മത്സരത്തിൽ െഎ ലീഗ് മുൻ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ 1-0ത്തിന് തോൽപിച്ചാണ് അബഹാനി ഗ്രൂപ് ജേതാക്കളായത്.
സി.കെ. വിനീതിന് പകരം ടീമിൽ ഇടംനേടിയ റാഫി 53, 88 മിനിറ്റുകളിലാണ് ചെന്നൈയിനായി ലക്ഷ്യംകണ്ടത്. എലി സാബിയ ചെന്നൈയുടെ മൂന്നാം ഗോൾ സ്വന്തമാക്കി. അഫീസ് ഒലാവലെയാണ് (71, 79) ആതിഥേയരുടെ ഗോൾസ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.