മഡ്ഗാവ്: ബംഗളൂരുവില്‍ നിന്ന് ഐ ലീഗ്, എ.എഫ്.സി കപ്പ് മത്സരങ്ങള്‍ക്ക് ശേഷം മുബൈയിലത്തെിയ മലയാളി താരങ്ങളായ സി.കെ വിനീതും അനസ് എടത്തൊടികയും വ്യാഴാഴ്ച ഇന്ത്യന്‍ ക്യാംപിനൊപ്പം ചേര്‍ന്നു. ഐ ലീഗിലും എ.എഫ്.സി കപ്പിലും വിനീതിന്‍െറ ബംഗളൂരു എഫ്.സിയും അനസിന്‍െറ മോഹന്‍ ബഗാനും കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ ഇവര്‍ ഒരുമിച്ചാണ് മുംബൈയിലേക്ക് തിരിച്ചത്. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍െറ ജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഇരുവരും മുന്നേറ്റം കിരീടത്തിലത്തെട്ടെയെന്നും ആശംസിച്ചു. എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിന് മാര്‍ച്ച് 13നാണ് മുംബൈ കൂപ്പറേജ് സ്റ്റേഡിയത്തില്‍ ക്യാംപ് തുടങ്ങിയത്. 11ന് ബംഗളൂരുവും മോഹന്‍ ബഗാനും ഐ ലീഗിലും 14ന് എ.എഫ്.സി കപ്പിലും ഏറ്റുമുട്ടി. ആദ്യ മത്സരം ഗോള്‍ രഹിത സമനിലയായപ്പോള്‍ രണ്ടാമത്തെതില്‍ 2-1ന്‍െറ വിജയം ബംഗളൂരു ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.