മിലാൻ: ഇറ്റാലിയന്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ പിര്‍ലോ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 2015ല്‍ യുവന്റസ് വിട്ട പിര്‍ലോ കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടി കളിക്കുകയായിരുന്നു. ഒരു ഫുട്ബോള്‍ താരമെന്ന നിലയിലുള്ള എന്റെ യാത്ര തന്നെ അവസാനിക്കുകയാണ്. എല്ലാ പിന്തുണയും തന്ന കുടുംബവും കളിച്ച ടീമുകളും സഹതാരങ്ങളും ആരാധകരും എന്നും എന്റെ ഹൃദയത്തിലുണ്ടാകും -ട്വിറ്ററിലൂടെ പിര്‍ലോ വ്യക്തമാക്കി.
1992ല്‍ ബ്രെസിയ ക്ലബ്ബിലൂടെ യുവതാരമായി അരങ്ങേറ്റം നടത്തിയ പിര്‍ലോയുടെ നീണ്ട 25 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതത്തിനാണ് വിരാമം കുറിക്കുന്നത്. ഇറ്റലിയിലെ മികച്ച ക്ലബ്ബുകളായ ഇന്റര്‍ മിലാനും എ.സി മിലാനും വേണ്ടി കളിച്ചിട്ടുണ്ട് പിർലോ. ആറു തവണ ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയ പിര്‍ലോ യുവന്റസിന്റെ ജഴ്സിയില്‍ നാലു തവണയാണ് കിരീടം നേടിയത്. മിലാന്റെ ജഴ്സിയില്‍ 2003ലും 2007ലും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി. ഇറ്റലിയുടെ 2006 ലോകകപ്പ് വിജയത്തിലും പിർലോയുണ്ടായിരുന്നു. ഫൈനലിലേതടക്കം മൂന്ന് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരങ്ങളാണ് ലോകകപ്പില്‍ ഇറ്റാലിയന്‍ ഇതിഹാസം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.