മോസ്കോ: ലോകകപ്പ് ഫുട്ബാളിൽ കിരീടം നേടുമെന്ന പ്രതീക്ഷകളുമായി അർജൻറീന ഇറങ്ങുന്നു. ഗ്രൂപ്പ് ഡിയിൽ െഎസ്ലൻഡാണ് അർജൻറീനയുടെ എതിരാളികൾ. സൂപ്പർതാരം ലയണൽ മെസിയെ മുൻ നിർത്തിയാണ് ലാറ്റിനമേരിക്കൻ ശക്തികൾ ആദ്യ പോരിനിറങ്ങുന്നത്. സ്പെയിനിനെതിരായ മൽസരത്തിലെ ഹാട്രിക്കിലൂടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ വരവറിയിച്ചു കഴിഞ്ഞു. അതിനെ വെല്ലുന്ന പ്രകടനമാണ് മെസിയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.
2014ൽ ഫൈനലിൽ ജർമ്മനിയോടേറ്റ തോൽവിക്ക് പകരം വീട്ടാൻ ലക്ഷ്യമിട്ട് തന്നെയാണ് അർജൻറീന ഇക്കുറി റഷ്യയിൽ പന്തുതട്ടാനിറങ്ങുന്നത്. ആദ്യ മൽസരത്തിൽ അർജൻറീനയുടെ എതിരാളികളായ െഎസ്ലാൻഡിനെ അത്ര വില കുറച്ച് കാണാനാവില്ല. ലോകകപ്പ് യോഗ്യത മൽസരങ്ങളിൽ യുറോപിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് െഎസ്ലൻഡിെൻറ വരവ്. ക്രോയേഷ്യ, തുർക്കി പോലുള്ള ചില വമ്പൻ ടീമുകളെ അട്ടിമറച്ചതിെൻറ ചരിത്രവും െഎസ്ലൻഡിന് തുണയായുണ്ട്. ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് പ്രവചിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇൗ യൂറോപ്യൻ ശക്തികൾ.
മറുവശത്ത് മെസി എന്ന ഗോളടി യന്ത്രത്തെ മുന്നിൽ നിർത്തിയാണ് അർജൻറീനയുടെ തന്ത്രങ്ങൾ. മെസിയുടെ കാലുകളിലേക്ക് പന്തെത്തിയാൽ എതിർവല കുലങ്ങുമെന്നാണ് അർജൻറീനയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.