ബ്വേനസ് എയ്റിസ്: റഷ്യൻ േലാകകപ്പിനുള്ള അർജൻറീനയുടെ 23 അംഗ സംഘത്തെ കോച്ച് ജോർജ് സാംപോളി പ്രഖ്യാപിച്ചു. മുൻസൂചനകൾ പോലെ സീരി ‘എ’യിൽ ഇൻറർമിലാനായി ഗോളടിച്ചുകൂട്ടിയ മൗറോ ഇകാർഡിക് സ്വപ്നസംഘത്തിൽ ഇടമില്ല. 29 ഗോളുമായി ഇറ്റലിയിലെ ടോപ്സ്കോററായിട്ടും സാംപോളിയുടെ ആക്രമണനിരയിൽ യുവതാരത്തെ ഉൾപ്പെടുത്തിയില്ല.
അതേസമയം, പരിക്കിെൻറ ആകുലതകൾക്കിടയിലും ഡിബാലക്ക് ഇടംനൽകി. ലയണൽ മെസ്സി, അഗ്യൂറോ, ഹിഗ്വെയ്ൻ, ഡിബാല കൂട്ടുകെട്ടാവും ആക്രമണം നയിക്കുക. മെസ്സിയുടെ ഗ്രഹവലയത്തിനു പുറത്തായതിനാൽ ഇകാർഡിക് അർജൻറീനയുടെ ലോകകപ്പ് ടീമിൽ ഇടമുണ്ടാവില്ലെന്ന് ഹെർനൻ ക്രെസ്പോ ഉൾെപ്പടെയുള്ള മുൻതാരങ്ങൾ നേരത്തേ തന്നെ പ്രവചിച്ചിരുന്നു.
ടീം അർജൻറീന ഗോൾകീപ്പർ: സെർജിയോ റൊമീറോ (മാ. യുനൈറ്റഡ്), ഫ്രാേങ്കാ അർമാനി (റിവർ േപ്ലറ്റ്), വില്ലി കബല്ലേറോ (ചെൽസി).
പ്രതിരോധം: ഗബ്രിയേൽ മെർകാഡോ (സെവിയ്യ), ഫ്രെഡറികോ ഫാസിയോ (റോമ), നികോളസ് ഒടമെൻഡി (മാ. സിറ്റി), ക്രിസ്റ്റ്യൻ അൻസൽഡി (ഇൻറർമിലാൻ), നികോളസ് തഗ്ലിയാഫികോ (അയാക്സ്), മാർകോസ് റോഹോ (മാ. യുനൈറ്റഡ്)
മധ്യനിര: എവർ ബനേഗ (സെവിയ്യ), യാവിയർ മഷറാേനാ (ചൈന ഫോർച്യൂൺ), എഡ്വാർഡോ സാൽവിയോ (ബെൻഫിക), ലൂകാസ് ബിഗ്ലിയ (എ.സി മിലാൻ), എയ്ഞ്ചൽ ഡി മരിയ (പി.എസ്.ജി), ജിയോ ലോ സെൽസോ (പി.എസ്.ജി), മാനുവൽ ലാൻസിനി (വെസ്റ്റ്ഹാം), മാക്സി മെസ (ഇൻഡിപെൻഡിെൻറ), മാർകോസ് അകുന (ലിസ്ബൺ).
മുന്നേറ്റം: ലയണൽ മെസ്സി (ബാഴ്സലോണ), സെർജിയോ അഗ്യൂറോ (മാ. സിറ്റി), ഗോൺസാലോ ഹിഗ്വെയ്ൻ (യുവൻറസ്), ക്രിസ്റ്റ്യൻ പാവോൺ (ബൊക ജൂനിയേഴ്സ്), പൗലോ ഡിബാല (യുവൻറസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.