പോർട്ലാൻഡ്: സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതാണെങ്കിലും ഇന്നലെ ഫുട്ബാൾ ലോകത് തിന് ദുഃഖവെള്ളിയായിരുന്നു. കാണാതായി ദിവസങ്ങളായെങ്കിലും പ്രതീക്ഷയോടെയുള്ള കാത് തിരിപ്പിന് വിരാമമായ ദിവസം. വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്നും കണ്ടെടുക്കപ്പെ ട്ട മൃതേദഹം അർജൻറീനൻ ഫുട്ബാളർ എമിലിയാനോ സാലയുടേതു തന്നെയാണെന്ന് സ്ഥിരീക രിച്ചു.
‘‘കണ്ടെടുക്കപ്പെട്ട മൃതദേഹം ഫുട്ബാൾ താരം അർജൻറീനൻ താരത്തിേൻറതുത ന്നെയാണ്. സാലയുടെയും പൈലറ്റ് ഡേവിഡ് ഇബ്ബസ്റ്റണിെൻറയും കുടുംബത്തോടൊപ്പം ദുഖത്തിൽ പങ്കുചേരുന്നു’’- ബ്രിട്ടീഷ് എയർ ആക്സിഡൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എ.എ.െഎ.ബി) വാർത്തക്കുറിപ്പിൽ അറിയിച്ചു. ജനുവരി 21ന് ഫ്രാൻസിൽനിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രക്കിടെയാണ് സാല സഞ്ചരിച്ച വിമാനം കാണാതായത്. സാലക്ക് പുറമെ പൈലറ്റ് ഡേവിഡ് ഇബ്ബസ്റ്റണാണ് വിമാനത്തിലുണ്ടായിരുന്നത്. ഇയാളുടെ മൃതദേഹം ലഭിച്ചിട്ടില്ല.
മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ സാലയുടെ കുടുംബം ലോകത്തോട് നന്ദിയറിയിച്ചു. ‘‘പ്രയാസം നിറഞ്ഞ ദിവസങ്ങളായിരുന്നു ഇതുവരെ. മൃതദേഹം കണ്ടെത്താൻ സഹായിച്ച എല്ലാവരോടും നന്ദിയറിയിക്കുകയാണ്. നിരവധി പേർ ഇൗ പ്രയത്നത്തിൽ സഹായങ്ങൾ ചെയ്തു. പൈലറ്റ് ഡേവിഡ് ഇബ്ബസ്റ്റണിെൻറ മൃതദേഹവും കണ്ടെത്താൻ ഞങ്ങൾ പ്രാർഥിക്കുന്നു’’ -കുടുംബാംഗങ്ങൾ പറഞ്ഞു.
റെക്കോഡ് തുകക്കാണ് ഫ്രഞ്ച് ക്ലബ് നാൻറസിൽനിന്നു കർഡിഫ് സിറ്റി അർജൻറീനൻ താരത്തെ വാങ്ങുന്നത്. കൈമാറ്റം പൂർത്തിയായി ഫ്രാൻസിൽനിന്ന് വെയ്ൽസ് ക്ലബ് കർഡിഫിലേക്ക് പുറപ്പെട്ടതിനു പിന്നാലെയാണ് സ്വകാര്യ വിമാനം കാണാതായ വിവരം ലോകം അറിയുന്നത്.
ദിവസങ്ങളോളം അപകടമേഖല അരിച്ചുപെറുക്കിയെങ്കിലും വിമാനത്തിെൻറ സൂചനയൊന്നും ലഭിക്കാത്തതോടെ അന്വേഷണം നിർത്തിവെച്ചിരുന്നു. എന്നാൽ, സാലയുടെ കുടുംബവും സുഹൃത്തുക്കളും ഒാൺലൈൻ കാമ്പയിൻ വഴി സ്വകാര്യ തിരച്ചിലിന് സഹായം തേടിയതോടെ പ്രമുഖ ഫുട്ബാൾ താരങ്ങളുൾപ്പെടെ ധനശേഖരണത്തിന് മുന്നിട്ടുവന്നു. ഒടുവിൽ കഴിഞ്ഞദിവസമാണ് വിമാനത്തിെൻറ ചില ഭാഗങ്ങൾ കണ്ടെത്തിയത്. അതിനൊപ്പമായിരുന്നു മൃതദേഹം.
സാലയുടെ ജഴ്സി ഇനി ആർക്കുമില്ല
പാരിസ്: എമിലിയാനോ സാലയുടെ ഒമ്പതാം നമ്പർ ജഴ്സി ക്ലബ് പ്രത്യേക പദവി നൽകി നിലനിർത്തും. ക്ലബ് പ്രസിഡൻറാണ് താരത്തിെൻറ ഇഷ്ട ജഴ്സി നമ്പർ ഇനി മറ്റാർക്കും നൽകില്ലെന്ന് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.