ലോസ് ആഞ്ജലസ്: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണി ക്കിനെ ആഴ്സനൽ 2-1ന് തോൽപിച്ചു. മത്സരം തീരാൻ രണ്ടുമിനിറ്റ് മാത്രം ശേഷിെക്ക യുവതാരം എഡ്വേഡ് എൻകെറ്റ്വയാണ് ഗണ്ണേഴ്സിെൻറ വിജയഗോൾ നേടിയത്.
ആദ്യപകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. 49ാം മിനിറ്റിൽ ലൂയിസ് പോസ്നാൻസ്കിയുടെ സെൽഫ്ഗോളിൽ ആഴ്സനൽ മുന്നിലെത്തി. 71ാം മിനിറ്റിൽ ഹെഡർ ഗോളിലൂെട സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കി ബയേണിനെ ഒപ്പമെത്തിച്ചു.
88ാം മിനിറ്റിൽ ടിറീസ് ജോൺ ജൂൽസിെൻറ അസിസ്റ്റിൽ നിന്നായിരുന്നു എൻകെറ്റ്വയുടെ ഗോൾ. ആഴ്സനലിെൻറ യു.എസ് പര്യടനത്തിലെ തുടർച്ചയായ രണ്ടാം വിജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.