ലണ്ടൻ: 47 ദിവസത്തെ ലോക്ഡൗൺ വാസത്തിനുശേഷം ഇംഗ്ലീഷ് താരങ്ങൾ വീണ്ടും കളിയിലേക്ക്. കേ ാവിഡ് ഭീതി മാറിയശേഷം ജൂണോടെ പ്രീമിയർ ലീഗ് സീസൺ പുനരാരംഭിക്കുമെന്ന് വ്യക്തമാക ്കിയതോടെയാണ് പരിശീലനത്തിന് കിക്കോഫ് കുറിച്ചത്. ആഴ്സനലാണ് താരങ്ങളെ ആദ്യം കളത്തിലിറക്കിയത്.
ട്രെയിനിങ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ 10 മേഖലകളിലായി കളിക്കാർ ഒറ്റക്കാണ് പരിശീലനം. ഒരേസമയം അഞ്ചു കളിക്കാർ തനിച്ച് പരിശീലിക്കുന്ന വിധമാണ് തയാറാക്കിയത്. പരിശീലന ഉപകരണങ്ങളും പന്തുമെല്ലാം ഓരോരുത്തർക്കും സ്വന്തമായി തന്നെ.
ഡേവിഡ് ലൂയിസും എമിലിയാനോ മാർട്ടിനസുമാണ് ആദ്യമെത്തിയത്. കളിക്കാരിൽനിന്ന് അകലം പാലിച്ച് കോച്ചിങ് സ്റ്റാഫും മെഡിക്കൽ സ്റ്റാഫും നിർദേശങ്ങളുമായുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.