ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് യൂറോപ്യൻ ചാമ്പ്യൻമാ രായ ലിവർപൂൾ. ആൻഫീൽഡിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ആഴ്സനലിനെ 3-1നാണ് തകർത ്തത്. ശനിയാഴ്ച സൂപ്പർതാരം മുഹമ്മദ് സലാഹ് ഇരട്ടഗോളുമായി മിന്നിത്തിളങ്ങി.
ആ ദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ അലക്സാണ്ടർ അർനോൾഡിെൻറ കോർണർ കിക് ക് ഹെഡറിലൂടെ വലയിലെത്തിച്ച് ജോയൽ മാറ്റിപ് ലിവർപൂളിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 49, 58 മിനിറ്റുകളിലായായിരുന്നു സലാഹിെൻറ ഗോളുകൾ. പെനാൽറ്റി ബോക്സിൽ ആഴ്സനൽ താരം ഡേവിഡ് ലൂയിസ് ജഴ്സി പിടിച്ച് വലിച്ചതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിൽനിന്നായിരുന്നു സലാഹിെൻറ ആദ്യ ഗോൾ.
മൈതാന മധ്യത്തുനിന്ന് ലഭിച്ച പന്ത് സോളോ നീക്കത്തിലൂടെ വലയിലെത്തിച്ചാണ് വീണ്ടും സ്കോർ ചെയ്തത്. ഒപ്പം പിടിക്കാൻ എതിർ പ്രതിരോധത്തിലെ ഡേവിഡ് ലൂയിസ് നടത്തിയ ശ്രമം സലാഹിെൻറ അതിവേഗത്തിനും േപ്ലസിങ് മികവിനും മുന്നിൽ പാളുകയായിരുന്നു. 85ാം മിനിറ്റിൽ ലൂകാസ് ടൊറെയ്റ ആഴ്സനലിെൻറ ആശ്വാസഗോൾ നേടി.
കഴിഞ്ഞ മൂന്നുതവണയും ആൻഫീൽഡ് സന്ദർശിച്ച ഗണ്ണേഴ്സിന് തോൽവിയോടെ മടങ്ങാനാണ് വിധി. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ലിവർപൂളാണ് പോയൻറ് പട്ടികയിൽ ഒന്നാമത്.
തുടർച്ചയായ 12ാം വിജയവുമായി റെഡ്സ് പ്രീമിയർ ലീഗിൽ റെക്കോഡിട്ടു. ജനുവരി മൂന്നിന് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റശേഷം ലിവർപൂൾ പ്രീമിയർ ലീഗിൽ തോൽവിയറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.