കൊല്‍ക്കത്ത: ഡീഗോ ഫോര്‍ലാന്‍െറ വെടിച്ചില്ലുപോലെ പറന്നുവീണ ഗോള്‍. ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ മുംബൈയെ പെരുവിരലില്‍ നിര്‍ത്തിയ ഫ്രീകിക്ക് ഷോട്ട്. ഒടുവില്‍ ലോങ് വിസിലുയര്‍ന്നപ്പോള്‍ കൊല്‍ക്കത്തയുടെ മണ്ണില്‍ മുംബൈയുടെ വിജയാഘോഷം. 79ാം മിനിറ്റില്‍ പിറന്ന ഒരു ഗോളിലൂടെ മൂന്നു പോയന്‍റ് നേടിയ മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെി. തോല്‍വിയറിയാതെ കുതിച്ച മുന്‍ ചാമ്പ്യന്മാരും അപ്രതീക്ഷിതമായി വഴങ്ങിയ രണ്ടു തോല്‍വിയില്‍ പതറിയ മുംബൈയും കളത്തിലിറങ്ങിയപ്പോള്‍ കളിയും ബലാബലമായിരുന്നു. പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ബ്ളാസ്റ്റേഴ്സിനോടും ഗോവയോടും തോറ്റതിന്‍െറ നിരാശ മാറ്റാന്‍ നീലപ്പടയിറങ്ങിയപ്പോള്‍ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാനെ മുന്‍നിരയില്‍ നിര്‍ത്തി സോണി നോര്‍ദെ, ക്രിസ്റ്റ്യന്‍ വഡോക്സ് എന്നിവര്‍ തീപ്പന്തങ്ങളായി. തുല്യനാണയത്തിലായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചടി. ഇയാന്‍ ഹ്യൂം-ഹാവി ലാറ കൂട്ടിലൂടെ ആതിഥേയരും പ്രത്യാക്രമണം തുടങ്ങി. ഇതോടെ ഇരു പ്രതിരോധ നിരയിലുമായി കളിയും മാറിമറിഞ്ഞു. പലപ്പോഴും ഗോള്‍കീപ്പര്‍മാരായ ദേബ്ജിത് മജുംദാറും ആല്‍ബിനോ ഗോമസും പരീക്ഷിക്കപ്പെട്ടു. ആദ്യ പകുതിയില്‍ കനപ്പെട്ട മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഒരിക്കല്‍പോലും വലകുലുങ്ങിയില്ല.
സോണി നോര്‍ദെ-ഫോര്‍ലാന്‍ കൂട്ടിന്‍െറ നിരന്തര മുന്നേറ്റങ്ങള്‍ ലഷ്യത്തിലത്തെിയത് 72ാം മിനിറ്റില്‍. വിങ്ങിലൂടെ കുതിച്ച നോര്‍ദെ നല്‍കിയ ക്രോസ്, ഫസ്റ്റ് ടച്ചില്‍ വെടിയുണ്ടകണക്കെ ഫോര്‍ലാന്‍ പോസ്റ്റിലേക്ക് തിരിച്ചപ്പോള്‍ ഗോളിക്കും നിലതെറ്റി. മുംബൈക്ക് ലീഡ്. സമനില ഗോളിനായി ദാഹിച്ച കൊല്‍ക്കത്ത ഇഞ്ചുറി ടൈമിന്‍െറ അവസാന നിമിഷംവരെ പൊരുതിയെങ്കിലും ഫലം തിരുത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.