കൊല്‍ക്കത്ത: ഐ.എസ്.എല്‍ മൂന്നാം സീസണില്‍ സെമിഫൈനല്‍ ബര്‍ത്തുറപ്പിക്കാനുള്ള അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത കേരള ബ്ളാസ്റ്റേഴ്സ് നിര്‍ണായക മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി ആവേശകരമായ മത്സരം സമനിലയിലാകുകയായിരുന്നു. ഹോം ഗ്രൗണ്ടില്‍ സമനില വഴങ്ങിയെങ്കിലും ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ കൊല്‍ക്കത്ത സെമിയുറപ്പിച്ചു. 19 പോയന്‍റ് വീതവുമായി കൊല്‍ക്കത്ത മൂന്നും ബ്ളാസ്റ്റേഴ്സ് നാലും സ്ഥാനത്താണ്. ഇതോടെ നോര്‍ത്ത് ഈസ്റ്റിനെതിരായ അവസാന മത്സരത്തില്‍ സമനില വഴങ്ങിയാലും മഞ്ഞപ്പടക്ക് സെമിഫൈനലുറപ്പിക്കാം.
കഴിഞ്ഞ രണ്ടു സീസണിലും സെമികളിച്ച ഹൊസെ മൊളീനയുടെ കുട്ടികള്‍ ഇത്തവണത്തെ സെമിബര്‍ത്തുറപ്പിക്കാനിറങ്ങിയത് ഹോം ഗ്രൗണ്ടിലെ മുന്‍തൂക്കവുമായിട്ടായിരുന്നു. ബ്ളാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തില്‍ ഒരു തവണ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ടീം അതിഗംഭീരമായായിരുന്നു കളിയാരംഭിച്ചത്. എന്നാല്‍, എട്ടാം മിനിറ്റില്‍ ഗോളി ദിബ്ജിത്ത് മജുന്തറിന് പിഴച്ച അവസരം മലയാളി താരം സി.കെ. വിനീത് ഗോളാക്കിമാറ്റിയതോടെ ഹോം ടീമിന്‍െറ വിജയത്തിനായി ആര്‍ത്തിരമ്പിയ ഗാലറി നിശ്ശബ്ദമായി. ഉയര്‍ന്നു വന്ന പന്ത് കൈയില്‍ നിന്നു വഴുതിപ്പോയത് നേരെ വന്നത് അത്ലറ്റികോ ഡിഫന്‍ഡറുടെ കാലുകളില്‍. എന്നാല്‍ ക്ളിയര്‍ ചെയ്ത പന്ത് പോസ്റ്റിന്‍െറ ഇടതു ഭാഗത്തുണ്ടായിരുന്ന വിനീതിനു നേരെ. പന്ത് മനോഹരമായി പോസ്റ്റിലേക്ക് ചത്തെിയിടേണ്ട ജോലി മാത്രമെ പിന്നീട് വിനീതിനുണ്ടായിരുന്നുള്ളു. ഗാലറിയിലുണ്ടായിരുന്ന മഞ്ഞ ജഴ്സിയണിഞ്ഞ അല്‍പം ആരാധകരും കളിക്കാരും ഗോള്‍ നേട്ടം അത്യാഹ്ളാദത്തോടെ ആഘോഷിച്ചു.
അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയതോടെ ഹ്യൂം, പോസ്റ്റിഗ, പിയേഴ്സണ്‍ സഖ്യം ആക്രമണം കനപ്പിച്ചു. ഇതോടെ ബ്ളാസ്റ്റേഴ്സിന്‍റ ആദ്യ ഗോളിന്‍െറ സന്തോഷം അധികം നീണ്ടുനിന്നില്ല. 18ാം മിനിറ്റില്‍ അത്ലറ്റികോയുടെ മധ്യനിരയില്‍ നിന്നുണ്ടായ മനോഹര നീക്കം പിയേഴ്സണ്‍ ഗോളാക്കിമാറ്റി. ഇതോടെ ഗ്രൗണ്ടും ഗാലറിയും ഉണര്‍ന്നു. പിന്നീട് ജയത്തിനായി ഇരുടീമുകളും മാറിമാറി ആക്രമണം നടത്തിയെങ്കിലും വിജയഗോള്‍ നേടാന്‍ ഇരുവര്‍ക്കും ആയില്ല. ഡിസംബര്‍ നാലിന് കൊച്ചിയിലാണ് ബ്ളാസ്റ്റേഴ്സിന്‍െറ നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരം. കൊല്‍ക്കത്ത രണ്ടിന് പുണെയെ നേരിടും. ഇന്ന് നോര്‍ത്ത് ഈസ്റ്റും ഡല്‍ഹിയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.