ന്യൂഡൽഹി: കേരള താരങ്ങളായ അസ്ഹറുദ്ദീനും ജിഷ്ണു ബാലകൃഷ്ണനും ഇന്ത്യൻ അണ്ടർ 22 ഫുട്ബാൾ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനാണ് പ്രത്യേക ട്രയൽസിലൂടെ ഇവരടക്കം എട്ടു കളിക്കാരെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ജൂലൈ 22ന് തുടങ്ങുന്ന എ.എഫ്.സി അണ്ടർ 22 യോഗ്യത ടൂർണമെൻറിന് മുന്നോടിയായി ആദ്യ ഘട്ടമെന്ന നിലയിലാണ് എട്ടു പേരെ തെരഞ്ഞെടുത്തത്.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സ്കൗട്ടിങ് ഡയറക്ടർ അഭിഷേക് യാദവിെൻറ നേതൃത്വത്തിൽ നടത്തിയ ട്രയൽസിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 40 പേരാണ് പെങ്കടുത്തത്. വിവിധ സന്തോഷ് ട്രോഫി ടീമുകളിൽനിന്നും യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പെങ്കടുത്ത ടീമുകളിൽനിന്നുമാണ് കളിക്കാരെ ട്രയൽസിലേക്ക് വിളിച്ചത്.
സന്തോഷ് ട്രോഫി സെമിയിലെത്തിയ കേരളത്തിനുവേണ്ടി എല്ലാ മത്സരത്തിലും ഇറങ്ങാൻ ഭാഗ്യം ലഭിച്ചയാളാണ് ജിഷ്ണു ബാലകൃഷ്ണൻ. തകർപ്പൻ കളിയാണ് ഈ മധ്യനിരക്കാരൻ കാഴ്ചവെച്ചത്. മഞ്ചേരി എൻ.എസ്.എസ് കോളജ് വിദ്യാർഥിയായ ജിഷ്ണു ഗോകുലം എഫ്.സിയിലും കാലിക്കറ്റ് സർവകലാശാല ടീമിലും അംഗമാണ്. മലപ്പുറം എ.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ ടീമിലായിരിക്കെ രണ്ടു വർഷം മുമ്പ് അർജൻറീനയിൽ പരിശീലനത്തിന് പോയിരുന്നു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ കാവുങ്ങൽ ബാലകൃഷ്ണെൻറയും രതിയുടെയും മകനാണ് ജിഷ്ണു.
അരീക്കോട് സുല്ലമുസ്സലാം കോളജ് വിദ്യാർഥിയായ അസ്ഹറുദ്ദീൻ മിഡ്ഫീൽഡറാണ്. സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം നടത്തി. മിസോറമിനെതിരെ ഇരട്ട ഗോൾ നേടിയിരുന്നു. ഏജീസിൽ അതിഥി താരമായി കളിച്ചുവരുകയാണ്. അരീക്കോട് താഴത്തങ്ങാടിയിലെ പുൽപ്പറമ്പൻ മുഹമ്മദലിയും മെഹറുന്നിസയുമാണ് മാതാപിതാക്കൾ. കേരള പൊലീസ് താരവും മുൻ കേരള ടീം ഗോൾകീപ്പറുമായ നിഷാദ് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.