ബാഴ്സലോണ: യൂറോപ്പിൽ ഗോൾമേളത്തോടെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് തുടക്കം. ബാഴ്സലോണ, മാഞ്ചസറ്റർ യുനൈറ്റഡ്, പി.എസ്.ജി, ബയേൺമ്യൂണിക്, ചെൽസി ടീമുകൾ വൻജയത്തോടെ വിജയിച്ചപ്പോൾ, സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മഡ്രിഡ് റോമയോട് ഗോൾ രഹിത സമനിലയിൽ കുരുങ്ങി.
സൂപ്പർ താരം ലയണൽ മെസ്സി രണ്ടു ഗോളുകളുമായി നിറഞ്ഞു നിന്ന മത്സരത്തിൽ യുവൻറസിനെ 3-0ന് ബാഴ്സലോണ തകർത്ത് കണക്കുവീട്ടി. മറ്റൊരുഗോൾ റാക്കിറ്റിച്ചിെൻറ വകയായിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് 3-0ന് ബാസലിനെതോൽപിച്ചപ്പോൾ, പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ചെൽസി കാർബാഗ് എഫ്.കെയെ 6-0ന് തോൽപിച്ചു.
പി.എസ്.ജി സെൽറ്റികിനെ 5-0നും ബയേൺമ്യൂണിക് ആൻഡർലഷ്റ്റിനെ 3-0നും തോൽപിച്ചു. മോസ്കോ ബെൻഫിക്കയെ 2-1ന് തോൽപിച്ചപ്പോൾ സ്പോർട്ടിങ് ഒളിമ്പിയാകോസിനെ 3-2ന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.