ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ശനിയാഴ്ച ബാഴ്സലോണയും ഡിപോര്‍ടിവോ അലാവസും മുഖാമുഖമത്തെുമ്പോള്‍ കിങ്സ് കപ്പ് ഫൈനലിനു മുമ്പായുള്ള ‘റിഹേഴ്സല്‍’ മത്സരത്തിന്‍െറ ആവേശത്തില്‍ ആരാധകര്‍.
കിങ്സ് കപ്പ് സെമിഫൈനലില്‍ അത്ലറ്റികോ മഡ്രിഡിനെ തോല്‍പിച്ച് ബാഴ്സലോണയും സെല്‍റ്റ ഡി വിഗോയെ തോല്‍പിച്ച് ഡിപോര്‍ട്ടിവോ അലാവസും ഫൈനല്‍യോഗ്യത നേടിയതിനു പിന്നാലെയാണ് ഫൈനലിസ്റ്റുകളുടെ മുഖാമുഖം.
നിലവില്‍ റയല്‍ മഡ്രിഡിനു (46) ഒരു പോയന്‍റ് പിന്നില്‍ മാത്രമാണ് ബാഴ്സലോണ (45). എന്നാല്‍, ബാഴ്സയുടെ ഈ പോയന്‍റ് നേട്ടം 21 കളികളില്‍നിന്നാണ്. 19 കളിമാത്രം കളിച്ചുള്ള റയലിന്, താല്‍ക്കാലികമായി പോയന്‍റ് പട്ടികയില്‍ ബാഴ്സക്ക് പിന്നിലായാലും വീണ്ടും ഒന്നാം സ്ഥാനം കൈയടക്കാനാവുമെന്നുറപ്പാണ്. മറുവശത്ത് ഡിപോര്‍ട്ടിവോ അലാവസ് 27 പോയന്‍റുമായി 12ാം സ്ഥാനത്താണ്.
ബാഴ്സലോണക്ക് ഒരു പകപോക്കലിന്‍െറ മത്സരംകൂടിയായിരിക്കും ഇത്. കഴിഞ്ഞ സെപ്റ്റംബര്‍ 11ന് സംഭവിച്ച ഒരു വന്‍ അട്ടിമറിക്കുള്ള പകപോക്കല്‍. തിങ്ങിനിറഞ്ഞ കറ്റാലന്‍ ആരാധകര്‍ക്കു മുന്നില്‍ നൂകാംപില്‍ 2-1ന് അലാവസ് മറിച്ചിട്ടു. റയല്‍ മഡ്രിഡുമായി ഒന്നാം സ്ഥാനത്തിന് അടിപിടികൂടിക്കൊണ്ടിരിക്കുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ അട്ടിമറി.
അണയാത്ത കനല്‍പോലെ സൂക്ഷിച്ച ഈ പക സുന്ദരമായി വീട്ടാനുള്ള സമയമായാണ് ബാഴ്സലോണക്കിത്. അതിനപ്പുറം കിങ്സ് കപ്പ് ഫൈനലിന്‍െറ റിഹേഴ്സലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.