മഡ്രിഡ്: കറ്റാലന്മാരുടെ ഇഷ്ട കിരീടമാണ് സ്പാനിഷ് കിങ്സ് കപ്പ്. 1903ൽ ആരംഭിച്ച ഇൗ നോക്കൗട്ട് ചാമ്പ്യൻഷിപ്പിൽ ബാഴ്സലോണ മുത്തമിട്ടത് 29 തവണയാണ്. ശനിയാഴ്ച വീണ്ടും കിങ്സ് കപ്പിെൻറ ഫൈനൽ പോരാട്ടത്തിന് മെസ്സിയും സംഘവും ഇറങ്ങുേമ്പാൾ, ലക്ഷ്യം തുടർച്ചയായ നാലാം വർഷവും കപ്പ് നൂകാംപിലേക്കെത്തിക്കാനാണ്. സെവിയ്യയാണ് കാലശപ്പോരിൽ കറ്റാലൻ നിരയുടെ എതിരാളികൾ. പുലർച്ചെ ഒന്നിനു നടക്കുന്ന മത്സരത്തിെൻറ ലൈവ് ടി.വി സംപ്രേഷണം ഇന്ത്യയിൽ ഇല്ല.
ഇൗ സീസണിൽ കറ്റാലന്മാരുടെ മാനേജർ സ്ഥാനം ഏറ്റെടുത്ത ഏണെസ്റ്റോ വാൽവർഡെ ആദ്യ കിരീടത്തിനായി ടീമിനെ ഒരുക്കിക്കഴിഞ്ഞു. വാൽവർഡെ നൂകാംപിലെത്തിയതിനുശേഷം ലാ ലിഗയിൽ ഒരു തോൽവി പോലുമില്ലാതെ ബാഴ്സലോണ കുതിക്കുകയാണ്. ഇതിനിടക്ക് ചാമ്പ്യൻസ് ലീഗിലെ അപ്രതീക്ഷിത പുറത്താവൽ ഗ്ലാമറിന് കളങ്കംവരുത്തിയെങ്കിലും ഇൗ കിരീടത്തോടെ അത് മറക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. രണ്ടാമതുള്ള അത്ലറ്റികോയേക്കാൾ 12 പോയൻറിന് മുന്നിലുള്ള ഇവർ ലാ ലിഗ കിരീടവും ഉറപ്പിച്ചുകഴിഞ്ഞതാണ്. പ്രതിരോധത്തിലെ സ്ഥിരതയില്ലായ്മയാണ് ബാഴ്സയെ കുഴക്കുന്നത്. റോമക്കെതിരെ ചാമ്പ്യൻസ് ലീഗിൽ തോറ്റതും അവസാന ലാ ലിഗ മത്സരത്തിൽ സെൽറ്റയോട് സമനിലയിലായ മത്സരത്തിലും അതു നിഴലിക്കുന്നുണ്ട്. എന്നിരുന്നാലും സൂപ്പർ താരം മെസ്സിയും സുവാരസും ഇനിയെസ്റ്റയുമെല്ലാം ഫോമിലെത്തിയാൽ എതിരാളികളെ അനായാസം മറിച്ചിടാം.
സീസണിൽ ഫോം കുറവാണെങ്കിലും സെവിയ്യ അട്ടിമറിക്കാൻ ശേഷിയുള്ളവരാണ്. ചാമ്പ്യൻസ് ലീഗിൽ യുനൈറ്റഡിനെ തോൽപിച്ച് ക്വാർട്ടർവരെ എത്തിയവരാണവർ. ക്വാർട്ടറിൽ ബയേൺ മ്യൂണിക് സെവിയ്യയെ തോൽപിക്കാൻ നന്നായി പാടുപെടുകയും ചെയ്തു. ബാഴ്സയുടെ പ്രതിരോധ പിഴവ് മനസ്സിലാക്കി ആക്രമിച്ചു കളിക്കാനാവും എവർ ബനേഗ, നെളിറ്റോ, ബെൻ യാഡർ തുടങ്ങി മികവുറ്റ താരനിരകളുള്ള ടീമിെൻറ പ്ലാൻ. സീസണിൽ ബാഴ്സയുടെ തട്ടകത്തിൽ നടന്ന ആദ്യ ലീഗ് മത്സരത്തിൽ 2-1ന് തോറ്റെങ്കിലും ഹോം മത്സരത്തിൽ ബാഴ്സയെ 2-2ന് സമനിലയിൽ തളച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.