ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ ആദ്യ വിപ്ലവമായ െഎ.എഫ്.എ ഷീൽഡ് കപ്പിൽ മോഹൻ ബഗാൻ മുത്തമിട്ടതിെൻറ ഒാർമയിൽ രണ്ടാം ഫുട്ബാൾ വിപ്ലവത്തിലേക്ക് കിക്കോഫ്. 1911ലെ മോഹൻ ബഗാൻ നായകൻ ശിബദാസ് ബാദുരിയുടെ ചെറുമകൾക്ക് അണ്ടർ 17 ലോകകപ്പിെൻറ ആദ്യ ടിക്കറ്റ് കൈമാറി സ്പെയിനിെൻറ ലോകചാമ്പ്യൻ ടീമംഗം കാർേലാസ് പുയോൾ രാജ്യം കാത്തിരിക്കുന്ന ലോകകപ്പ് മാമാങ്കത്തിലേക്ക് ആദ്യ കിക്കോഫ് കുറിച്ചു. ടിക്കറ്റുകൾ ചൊവ്വാഴ്ച 19.11ന് (രാത്രി 7.11) മുതൽ www.fifa.com/india2017/ticketing എന്ന വെബ്സൈ റ്റിൽ ലഭ്യമാവും. െഎ.എഫ്.എ ഷീൽഡ് കപ്പ് നേടിയ വർഷത്തിെൻറ പ്രതീകമായാണ് ടിക്കറ്റ് വിൽപന ആരംഭിക്കുന്ന സമയം നിശ്ചയിച്ചത്.
അണ്ടർ 17 ലോകകപ്പിെൻറ ടിക്കറ്റ് മാതൃകയുമായി സ്പാനിഷ് മുൻ ഫുട്ബാളർ കാർലസ് പുയോൾ
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കായികമന്ത്രി വിജയ് ഗോയലിനൊപ്പമാണ് പുയോൾ ആദ്യ ടിക്കറ്റ് കൈമാറിയത്. ഇന്ത്യയിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച താരം ലോകകപ്പിന് നേരിട്ട് സാക്ഷിയാവുകയെന്നത് അവിസ്മരണീയ അനുഭവമാകുമെന്നും ഒാർമിപ്പിച്ചു.ഒക്ടോബറിൽ ലോകകപ്പിെനത്തുമെന്നും മുൻ ബാഴ്സലോണ താരം ഉറപ്പുനൽകി. തിങ്കളാഴ്ച ഡൽഹിയിലെത്തിയ പുയോൾ ഇന്ത്യാഗേറ്റിൽ മന്ത്രിമാരായ വിജയ് ഗോയലിനും ബാബുൽ സുപ്രിയക്കും മിഷൻ മില്യൻ ഇലവൻ പദ്ധതിയിലെ കുട്ടികൾക്കുമൊപ്പം സൗഹൃദ ഫുട്ബാളും കളിച്ചു. 48 രൂപയാണ് ഗാലറി ടിക്കറ്റ് വില. കൊൽക്കത്തയിലെ 10 മത്സരങ്ങൾക്ക് 480 രൂപ സീസൺ ടിക്കറ്റാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.