ഡി​ബ​ല മാ​ജി​ക്​​; സ​മ്പൂ​ർ​ണ പ​രാ​ജ​യമായി ബാ​ഴ്​​സ

തൊറീനോ (ഇറ്റലി): അർജൻറീനൻ ഇതിഹാസം ലയണൽ മെസ്സിയുടെ മാന്ത്രികതയും പ്രതീക്ഷിച്ചു നിന്നവർക്ക് മുന്നിൽ പൗലോ ഡിബലയെന്ന മറ്റൊരു അർജൻറീനൻ പയ്യൻ കളം നിറഞ്ഞപ്പോൾ കറ്റാലൻ വമ്പുമായി വന്ന ബാഴ്സലോണ യുവൻറസിെൻറ തിരുമുറ്റത്ത് ചാരമായി. 23കാരൻ ഡിബലയുടെ രണ്ടു സൂപ്പർ ഗോളുകളിലുൾെപ്പടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ തോറ്റു തൊപ്പിയിട്ടത് മൂന്ന് ഗോളുകൾക്ക്. ഇനി ബാഴ്സലോണൻ ആരാധകർ മറ്റൊരു അദ്ഭുതത്തിനായി കാത്തിരിക്കുകയാണ്. ന്യൂകാമ്പിൽ രണ്ടാം പാദത്തിൽ തിരിച്ചുവരുമെന്ന സ്വപ്നം. പക്ഷേ, പി.എസ്.ജിയല്ല യുവൻറസ് എന്ന് യുവൻറസ് കോച്ച് മാസിമില്യാനോ അലഗ്രി വ്യക്തമാക്കുേമ്പാൾ ഇറ്റാലിയൻ പ്രതിരോധതന്ത്രങ്ങൾ പൊളിച്ചെഴുതി ഇനിയുമൊരു ‘മിറക്കിൾ’ നടത്താൻ കറ്റാലന്മാർക്കാവുമോയെന്ന് കണ്ടറിയണം. കളിയിലുടനീളം യുവൻറസിെൻറ ആധിപത്യം കണ്ട  മത്സരത്തിൽ അർജൻറീനൻ യുവതാരം പൗലോ ഡിബലയുടെ രണ്ടു ഗോളുകൾക്ക് പുറമെ പ്രതിരോധത്തിലെ വിശ്വസ്തൻ ജ്യോർജിയോ ചെല്ലിനിയുടെ വകയായിരുന്നു മൂന്നാം ഗോൾ.
 

രണ്ടുവർഷം മുമ്പ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽപിച്ച ബാഴ്സലോണയോട് കണക്കുതീർക്കാൻ ഉറപ്പിച്ചായിരുന്നു യുവൻറസ് കളത്തിലിറങ്ങിയത്. കറ്റാലന്മാരുടെ ന്യൂനതകൾ നന്നായി മനസ്സിലാക്കിത്തന്നെയായിരുന്നു കോച്ച് മാസിമില്യാനോ അലഗ്രി കളത്തിൽ ടീമിനെ വിന്യസിച്ചത്. ഒാരോരുത്തർക്കും കരുത്തരായ എതിർനിരയെ തളക്കേണ്ട തന്ത്രങ്ങൾ കൃത്യമായി ഒാതിക്കൊടുത്തു. ഏറെക്കാലമായുള്ള ബാഴ്സയുടെ പ്രതിരോധത്തിലെ പോരായ്മകൾ വിഡിയോ ക്ലിപ്പുകൾ കണ്ട് കോച്ച് മനസ്സിലാക്കിയിരുന്നുവെന്ന് ഒാരോ നീക്കവും വെളിപ്പെടുത്തി. വിങ്ങിലൂടെ അതിവേഗത്തിൽ കുതിച്ച് പന്ത് സുവാരസിനും മെസ്സിക്കും എത്തിച്ചുകൊടുത്തിരുന്ന നെയ്മറിനെ പൂട്ടാൻ ഏൽപിച്ചത്, മുൻ ബാഴ്സലോണ താരവും ബ്രസീലിൽ നെയ്മറിെൻറ സഹതാരവുമായ ഡാനി ആൽവസിനെയായിരുന്നു. ഇൗ ജോലി ഭംഗിയായി ആൽവസ് നിറവേറ്റിയതോടെ ഒരു പരിധിവരെ ബാഴ്സയുടെ ആക്രമണത്തിന് തടയിടാനുമായി. കൂടെ പന്തെത്തിക്കേണ്ട ചുമതലയുണ്ടായിരുന്ന മധ്യനിരയായ ഇനിയസ്റ്റ, സെർജി റോബർേട്ടാ, ഇവാൻ റാകിടിച്ച് എന്നിവരുടെ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയാൻ യുവൻറസ് താരങ്ങൾക്കായതോടെ മെസ്സിയും നെയ്മറും സുവാരസും പന്തുകിട്ടാതെ ‘അന്തംവിട്ടു’ നിന്നു. 3-3-1-3 ശൈലിയിലായിരുന്നു ബാഴ്സലോണയുടെ കോച്ച് ലൂയിസ് എൻറിെക്വ ബാഴ്സയെ വിന്യസിച്ചിരുന്നത്. എന്നാൽ, ബാഴ്സ മനസ്സിൽ കണ്ടത് മാനത്തുകണ്ട യുവൻറസ് കോച്ച് അലഗ്രി, 4-2-3-1 എന്ന ശൈലിയിൽ പ്രതിരോധത്തിൽ പിഴവില്ലാത്ത വൻ ആക്രമണത്തിന് ടീമിനെ സജ്ജമാക്കുകയായിരുന്നു. ഇതോെട ഇരുപകുതിയിലും കളംനിറഞ്ഞ് കളിച്ചത് യുവൻറസ് മാത്രം. പതിവുപോലെ ബാൾ െപാസഷനിൽ ബാഴ്സലോണ ഏറെ മുന്നിൽ. ബാഴ്സക്ക് 69 ശതമാനവും യുവൻറസിന് 31 ശതമാനവും. എന്നാൽ, ഗോൾ വഴങ്ങിയ ശേഷവും യുവൻറസിെൻറ ചക്രവ്യൂഹത്തിനുമുന്നിലൂടെ വട്ടമിട്ട് പറക്കാനല്ലാതെ, കോട്ടപിളർത്താനാവാതെ ബാഴ്സലോണ സമ്പൂർണ പരാജയമായിമാറി.
 

വിസിലൂതിയതുമുതൽ ഇരുവശത്തിലുമായി തുരുതുരാ ആക്രമണം നടത്തുന്ന യുവൻറസിനെയാണ് ആദ്യത്തിൽ കാണാൻ കഴിഞ്ഞത്. പന്തുകിട്ടാതെ ബാഴ്സേലാണൻ താരങ്ങൾ വിയർക്കുേമ്പാൾ യുവൻറസ് നിറഞ്ഞാടുകയായിരുന്നു. സമയം അധികം നീളുന്നതിനുമുമ്പുതന്നെ ആദ്യ ഗോൾ ബാഴ്സലോണ വഴങ്ങി. അർജൻറീനയിൽ മെസ്സിയുടെ സഹതാരമായ പൗലോ ബ്രൂണോ ഡിബലയെന്ന 23 കാരൻ പയ്യനാണ് ഏഴാം മിനിറ്റിൽ കറ്റാലന്മാരെ െഞട്ടിച്ചത്. വലതുവിങ്ങിൽനിന്ന് യുവാൻ കൊഡ്രാഡോ ബെല്ലോ, ജെർമി മാത്യുവിനെ കബളിപ്പിച്ച് ബോക്സിനകത്തു നിൽപുണ്ടായിരുന്ന ഡിബലക്കു പന്തു നൽകി. ചുറ്റുമുണ്ടായിരുന്ന ബാഴ്സലോണൻ താരങ്ങൾക്ക് പിടികൊടുക്കാതെ ഞൊടിയിടയിൽ തിരിഞ്ഞുകൊണ്ടുള്ള ഇടങ്കാലൻ ഷോട്ട് തടയാൻ ഗോളി ടെർ സ്റ്റീഗന് കഴിഞ്ഞിരുന്നില്ല. പിന്നീട് അധികംസമയം കഴിഞ്ഞിരുന്നില്ല രണ്ടാം ഗോളിനും. 22ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്നും ക്രൊയേഷ്യൻ താരം മാരിയോ മൻസുക്കി നൽകിയ പുൾ-ബാക്ക് പാസ് ഡിബല തന്നെ വീണ്ടും വലക്കുള്ളിലാക്കി. ഇതോടെ ബാഴ്സ നേരിടാൻ േപാകുന്ന വൻ വീഴ്ച്ചക്കുള്ള മുന്നറിയിപ്പായിരുന്നു. 

എന്നാൽ, ഗോൾ രണ്ടെണ്ണം വഴങ്ങിയതിെൻറ യാതൊരു കൂസലും ബാഴ്സക്കില്ലായിരുന്നു. പ്രത്യാക്രമണങ്ങൾക്ക് വേഗവും തന്ത്രവുമില്ലാതെ മുനയൊടിഞ്ഞ മുന്നേറ്റങ്ങൾ മാത്രം. രണ്ടുഗോൾ അടിച്ചതോടെ യുവൻറസിെൻറ 11 പേരും പ്രതിരോധേകാട്ട തീർക്കാൻ ഒരുങ്ങിയിറങ്ങി. ആദ്യ പകുതി തീർത്തും നിരാശപ്പെടുത്തി ബാഴ്സലോണ അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും കറ്റാലന്മാർക്ക് മാറ്റമൊന്നുമില്ലായിരുന്നു. ഒടുവിൽ മൂന്നാമതും ബാഴ്സയുടെ വലകുലുങ്ങി. േജ്യാർജിയോ ചെല്ലിനിയുടെ ഹെഡറിലാണ് മൂന്നാം ഗോൾ നേടിയത്. ഇതോടെ ബാഴ്സ തീർത്തും പ്രതിരോധത്തിലായി.

തിരിച്ചുവരവുണ്ടാകുമോ?
ആരാധകരും ഫുട്ബാൾ ലോകവും കാത്തിരിക്കുന്നത് ന്യൂകാമ്പിലെ രണ്ടാം പാദത്തിനാണ്. പ്രീ ക്വാർട്ടറിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിേയാട് 4-0ത്തിന് തോറ്റശേഷം 6-1ന് മടങ്ങിവന്ന ബാഴ്സ ചരിത്രം ആവർത്തിക്കുേമായെന്ന കൗതുകത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ, പി.എസ്.ജിയല്ല യുവൻറസ് എന്നത് യാഥാർഥ്യമാണ്.  ഇറ്റാലിയൻ പ്രതിരോധ ഫുട്ബാളിെൻറ തികഞ്ഞ ഉദാഹരണമായ ഇൗ സംഘത്തെ മറികടക്കണമെങ്കിൽ ബാഴ്സക്ക് ഇൗ മധ്യനിരയും പ്രതിരോധവും മാത്രം മതിയാവില്ലെന്നുറപ്പ്.
Tags:    
News Summary - barcelona juventus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.