സൂപ്പർ താരം ലൂയി സുവാരസ് ബാഴ്സലോണ വിട്ടേക്കുമെന്ന് ഉറുഗ്വേ ദേശീയ ടീമിൽ സുവാരസിന്റെ സഹതാരമായിരുന്ന സെബാസ്റ ്റ്യൻ അബ്ര്യു. ഉറുഗ്വൻ റേഡിയോ സ്റ്റേഷൻ 890ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പാനിഷ് വമ ്പൻമാരായ ബാഴ്സലോണ വിട്ട് ഉറുഗ്വെൻ ക്ലബ്ബായ നാഷണലിലേക്ക് സുവാരസ് തിരിച്ചെത്തുമെന്ന് അബ്ര്യു പറഞ്ഞു.
സുവാ രസിന്റെ പ്രഥമ ക്ലബ്ബായ നാഷണലിന്റെ പുതിയ പരിശീലകനാകാൻ ഒരുങ്ങുകയാണ് അബ്ര്യു. അതിനിടയിലാണ് സുവാരസിന്റെ ടീമിലേക്കുള്ള വരവിനെ കുറിച്ച് സൂചന നൽകിയത്. അതേസമയം, സുവാരസിന് ബാഴ്സലോണയുമായി നിലവിൽ കരാർ ബാക്കിയുണ്ട്. എന്നാൽ, താൻ വിളിച്ചാൽ സുവാരസ് ഉറുഗ്വൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നാണ് മുൻ സഹതാരം അവകാശപ്പെടുന്നത്.
ഞാൻ നാഷണൽ ടീമിന്റെ പരിശീലകനായാൽ ക്ലബ്ബിലേക്ക് തീർച്ചയായും തിരിച്ചെത്തുമെന്ന് സുവാരസ് ഉറപ്പ് നൽകിയിരുന്നതായി അബ്ര്യു പറഞ്ഞു. അബ്ര്യുവിന്റെ വാക്കുകളോട് സുവാരസ് ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. 2007 മുതൽ 2012 വരെ ഉറുഗ്വെൻ ടീമിൽ സഹതാരങ്ങളായിരുന്നു ലൂയിസ് സുവാരസും സെബാസ്റ്റ്യൻ അബ്ര്യുവും. 2010 ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ ഉറുഗ്വെ സെമി ഫൈനലിൽ എത്തുമ്പോൾ ഇരുവരും ടീമിലുണ്ടായിരുന്നു.
നാഷണൽ ടീമിന് വേണ്ടി കളിച്ചതിന് ശേഷം അയാക്സ്, ലിവർപൂൾ എന്നീ ക്ലബുകളിലും മികച്ച പ്രകടനം നടത്തിയാണ് സുവാരസ് ബാഴ്സയിലെത്തുന്നത്. ബാഴ്സക്ക് വേണ്ടി നിരവധി കിരീടങ്ങൾ നേടിക്കൊടുത്ത താരത്തെ ടീം കൈവിടുമോ എന്നാണ് ഫുട്ബാൾ പ്രേമികൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.