ലയണൽ മെസിയും ലൂയി സുവാരസും ഇരട്ടഗോളുമായി കളം നിറഞ്ഞതോടെ സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ എട്ട് ഗോളുകൾക്ക് ഹ്യൂസ്ക എഫ്.സിയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം വമ്പൻ തിരിച്ചുവരവ് നടത്തിയ ബാഴ്സ നിരന്തരം എതിർഗോൾ മുഖത്ത് പ്രഹരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.
ഗോള്‍ വേട്ടക്ക് തുടക്കമിട്ടത് ലയണല്‍ മെസിയായിരുന്നു. 16ാം മിനിറ്റിലാണ് മെസ്സിയുടെ തകർപ്പൻ ഗോൾ. കൂനിൽ മേൽകുരുപോലെ ഹ്യൂസ്ക താരത്തിെൻറ വക ബാഴ്സക്കൊരു സെല്‍ഫ് ഗോൾ കൂടി ലഭിച്ചു. ശേഷം ലൂയിസ് സുവാരസും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ബാഴ്സക്ക് മൂന്ന് ഗോളുകൾ. എന്നാൽ 42ാം മിനിറ്റിൽ ഹ്യൂസ്കക്ക് പ്രതീക്ഷയേകിക്കൊണ്ട് അലെജാൻന്ത്രോ ഗല്ലാർ ഫൽഗ്വേര ഗോളടിച്ചു. ആദ്യ പകുതി 3-2.
ആദ്യ പകുതിയിലെ ഒരു ഗോൾ ലീഡ് ആറ് ഗോൾ ലീഡാക്കി മാറ്റുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയിൽ. ഒസ്മാന്‍ ഡെംബലെ, ഇവാന്‍ റാക്കിട്ടിച് ,ജോര്‍ഡി ആല്‍ബ എന്നിവര്‍ ബാഴ്സക്ക് വേണ്ടി വലകുലുക്കി. ഒപ്പം മെസിയും സുവാരസും ഓരോ ഗോള്‍ വീതവും നേടി. ലീഗില്‍ മൂന്ന് ജയങ്ങളുമായി ബാഴ്സ ഒന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.