ബാഴ്സലോണ: പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ ബാഴ്സലോണക്ക് സ്പാനിഷ് ലീഗ് ഫുട്ബാളിൽ അവസാന സ്ഥാനക്കാരായ ലെഗാനെസിനെതിരെ നിറം മങ്ങിയ ജയം. കളി തീരാൻ പത്തു മി നിറ്റ് ബാക്കിയിരിക്കേ ആർതുറോ വിദാൽ നേടിയ ഗോളാണ് ബാഴ്സക്ക് 2-1െൻറ ജയം സമ്മാനിച്ച ത്. 13 കളികളിൽ 28 പോയൻറുമായി ബാഴ്സ ഒന്നാംസ്ഥാനത്താണ്. മുനിസിപ്പൽ ഡി ബുടാർക്ക് സ്റ്റേഡിയമെന്ന സ്വന്തം തട്ടകത്തിൽ ലെഗാനെസ് 12ാം മിനിറ്റിൽതന്നെ ബാഴ്സലോണയെ ഞെട്ടിച്ച് ലീഡ് നേടി.
തകർപ്പൻ ഷോട്ടിലൂടെ യൂസുഫ് അന്നസീരിയാണ് മാർക് ആന്ദ്രേ ടെർസ്റ്റീഗനെ കീഴ്പെടുത്തിയത്. 77 ശതമാനം സമയവും പന്ത് കൈവശംവെച്ച ബാഴ്സ ആദ്യപകുതിയിൽ അവസരങ്ങൾ തുറന്നെടുക്കുന്നതിലും പിന്നാക്കം പോയി. ഇടവേള കഴിഞ്ഞ് തിരിെച്ചത്തിയതും ബാഴ്സ ഗോളിനടുത്തെത്തിയിരുന്നു. ജെറാർഡ് പിെക്വയുടെ ഹെഡർ പക്ഷേ, പോസ്റ്റിന് തട്ടി വഴിമാറി.
53ാം മിനിറ്റിൽ ലയണൽ മെസ്സിയെടുത്ത ഫ്രീകിക്കാണ് സമനില ഗോളിന് വഴിതുറന്നത്. ഫ്രീകിക്കിൽ ലൂയി സുവാരസിെൻറ ക്ലിനിക്കൽ ഹെഡർ ബാഴ്സെയ ഒപ്പമെത്തിച്ചു. ലീഡ് അകന്നുപോയ സന്ദർശകർക്ക് അന്തിമഘട്ടത്തിൽ വിദാൽ തുണക്കെത്തുകയായിരുന്നു. ഒസ്മാനെ ഡെംബലെയുടെ കോർണർ കിക്ക് ലെഗനീസ് ഡിഫൻഡറുടെ ദേഹത്തുതട്ടി വഴിമാറിയെത്തിയത് വിദാൽ ഉടനടി വലയിലേക്ക് തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.