ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ ബാഴ്സലോണ-പി.എസ്.ജി രണ്ടാം പാദ പ്രീക്വാർട്ടർ മത്സരം നിയന്ത്രിച്ച ജർമൻ റഫറി ഡെനിസ് എയ്റ്റകിനെതിരെ യുവേഫ നടപടിക്ക് സാധ്യത. മത്സരം നിയന്ത്രിക്കുന്നതിൽ പിഴവുകൾ വരുത്തിയതായി ആേരാപണമുയർന്നതോടെ റഫറിയെ ചാമ്പ്യൻസ് ലീഗ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പി.എസ്.ജിക്കെതിരെ ആദ്യ പാദത്തിൽ 4-0ത്തിന് തോറ്റശേഷം 6-1െൻറ തിരിച്ചുവരവ് നടത്തിയ ബാഴ്സലോണക്ക് മത്സരത്തിൽ നിർണായകമായ രണ്ടു പെനാൽറ്റി നൽകിയതടക്കം റഫറിയുടെ പല തീരുമാനത്തിലും വിമർശനമുയർന്നിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.