ബാഴ്സലോണ: ഉറുഗ്വായ് താരം ലൂയി സുവാരസിൻെറ ഏക ഗോളിൽ സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം. നൂകാംപിൽ നടന്ന മത്സരത്തിൽ എസ്പാന്യോളിനേയാണ് മെസ്സിയും കൂട്ടരും തകർത്തത്. ഇതോടെ സ്പാനിഷ് ലീഗിൽ ബാഴ്സ കിരീട പ്രതീക്ഷകൾ നിലനിർത്തി.
മത്സരത്തിൻെറ പകുതി സമയവും പത്ത് പേരുമായാണ് ഇരുടീമുകളും കളിച്ചത്. 50ാം മിനിറ്റിൽ ബാഴ്സയുടെ അൻസു ഫാറ്റിയും 53ാം മിനിറ്റിൽ എസ്പാന്യോളിൻെറ പോൾ ലോസാനോയും ചുവപ്പുകാർഡ് കണ്ടു. രണ്ടാംപകുതിയിൽ നെൽസൺ സെമേഡോക്ക് പകരക്കാരനയി ഇറങ്ങിയതായിരുന്നു അൻസു ഫാറ്റി. 56ാം മിനിറ്റിലായിരുന്നു സുവാരസിൻെറ വിജയഗോൾ പിറന്നത്.
35 മത്സരങ്ങളിൽനിന്ന് 76 പോയൻറുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ. ഒന്നാംസ്ഥാനത്തുള്ള റയലിന് 34 മത്സരങ്ങളിൽനിന്ന് 77 പോയൻറുണ്ട്. മൂന്ന് മത്സരങ്ങൾ മാത്രമാണ് നിലവിലെ ചാമ്പ്യൻമാരായ ബാഴ്സക്ക് ബാക്കിയുള്ളത്. ഇതിൽ രണ്ടെണ്ണം എവേ മത്സരമാണെന്നത് ആരാധകരുടെ ചങ്കിടിപ്പേറ്റുന്നു.
ജൂലൈ 11ന് ഡിപ്പോർട്ടിവോ അലാവ്സ്, 14ന് ഗ്രാനാഡ, 15ന് വിയ്യാറയൽ, 19ന് ലെഗാനസ് എന്നിവരുമായിട്ടാണ് റയലിൻെറ ബാക്കി മത്സരങ്ങൾ. അത്ലറ്റിക് ബിൽബാഓയോടെയായിരുന്നു റയലിൻെറ അവസാനം മത്സരം. റാമോസിൻെറ പെനാൽറ്റി ഗോളിൽ റയൽ കിരീടത്തോട് അടുക്കുകയായിരുന്നു.
ലാലിഗ പുനരാരംഭിച്ച ശേഷം പുറത്തെടുത്ത ഏറ്റവും മികച്ച കളിയുടെ മികവിൽ കഴിഞ്ഞദിവസം ബാഴ്സലോണ വിയ്യാറയലിനെ 4-1ന് തകർത്തിരുന്നു. തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷമായിരുന്നു ബാഴ്സയുടെ ജയം. ബുധനാഴ്ച സെൽറ്റ വിഗോയും അത്ലറ്റികോ മാഡ്രിഡും സമനിലയിൽ പിരിഞ്ഞു (1-1). 35 മത്സരങ്ങളിൽനിന്ന് 63 പോയൻറുള്ള അത്ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുണ്ട്.
Suarez scores for Barca#Barcelona pic.twitter.com/ItT1rS5roC
— (@gingerlx___) July 8, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.