മഡ്രിഡ്: സീസണിൽ ബാഴ്സലോണ കുപ്പായത്തിൽ 37 േഗാളുകളുമായി നിറഞ്ഞുനിന്ന ലയണൽ മെസ്സിക്ക് യൂറോപ്യൻ ഗോൾഡൻ ഷൂ. ഇതു നാലാം തവണയാണ് യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കുന്നത്. ഇതോടെ നാലുതവണ ഇൗ പുരസ്കാരം നേടിയ റയൽ മഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിനൊപ്പം മെസ്സിയുമെത്തി. യൂറോപ്പിലെ ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനാണ് യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരം നൽകുന്നത്. സ്േപാർട്ടിങ് ലിസ്ബൻ താരം ബാസ് ദോസ്റ്റിനെ ആറു പോയൻറിന് പിന്തള്ളിയാണ് മെസ്സി ഇൗ അവാർഡ് നേടിയത്. മെസ്സിക്ക് 74 േപായൻറും ബാസ് ദോസ്റ്റിന് (34 ഗോൾ) 68 പോയൻറുമാണ്. സീസണിൽ ഗോളുകളും അസിസ്റ്റുകളും കുറവുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ 13ാം സ്ഥാനത്താണ്.
കിങ്സ് കപ്പിൽ ബാഴ്സ കിരീടം ചൂടുന്നതിൽ െമസ്സി നിർണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയ മെസ്സി ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. നേരേത്ത ലാ ലിഗ അവസാന മത്സരത്തിൽ െഎബറിനെതിരെ രണ്ടു ഗോളുകളും അർജൻറീനൻ താരം നേടിയിരുന്നു. അഞ്ചു വീതം ബാലൺ ഡിഒാറും ലാ ലിഗ ബെസ്റ്റ് െപ്ലയർ അവാർഡും നേരേത്ത നേടിയിരുന്ന െമസ്സി ഇതോടെ നാലു യൂറോപ്യൻ ഗോൾഡൻ ബൂട്ടും സ്വന്തം പേരിലാക്കി.
ഗോൾഡൻ ഷൂ
1. ലയണൽ മെസ്സി-74 പോയൻറ് (ബാഴ്സലോണ) 2. ബാസ് ദോസ്റ്റ്-68 (സ്േപാർട്ടിങ് ലിസ്ബൻ) 3. എംറിക് ഒബുെമയാങ്-62 (ബൊറൂസിയ േഡാർട്മുണ്ട്) 4. റോബർട്ട് ലെവൻഡോവ്സ്കി-60 (ബയേൺ മ്യൂണിക്) 5. ഹാരി കെയ്ൻ-58 (ടോട്ടൻഹാം) 6. എഡിൻ സീകോ-58 (എ.എസ്. റോമ) 7. ലൂയി സുവാറസ്-58 (ബാഴ്സലോണ) 8. ഡ്രീസ് മെർട്ടൻസ്-56 (നാപോളി), 9. എഡിസൻ കവാനി-52 (പി.എസ്.ജി) 10. ആെന്ദ്ര ബെേലാട്ടി-52 (ടെറിനോ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.