ഫ്രാങ്ക്ഫുർട്ട്: പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ ഹാട്രിക് മികവിൽ എയൻട്രാഷ് ഫ്രാങ്ക്ഫുർട്ടിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിക് തുടർച്ചയായ മൂന്നാംതവണയും ജർമൻ സൂപ്പർ കപ്പിൽ മുത്തമിട്ടു.
ഇതോടെ ജർമൻ കപ്പ് ഫൈനലിൽ ഫ്രാങ്ക്ഫുർട്ടിനോടേറ്റ പരാജയത്തിന് മധുരപ്രതികാരം വീട്ടാനും ബുണ്ടസ്ലീഗ ചാമ്പ്യന്മാർക്കായി. ഇൗ സീസണിൽ ഫ്രാങ്ക്ഫുർട്ടിൽനിന്ന് ബയേണിലേക്ക് കൂടുമാറിയെത്തിയ പരിശീലകൻ നികോ കൊവാച്ചിന് മുൻ ടീമിനെതിരായ വിജയത്തോടെ സീസണിൽ അരങ്ങേറാനുമായി. 21, 26, 54 മിനിറ്റുകളിലായിരുന്നു ലെവൻഡോസ്കിയുടെ ഗോളുകൾ.
ബയേൺ വിടുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനംകുറിച്ച ലെവൻഡോസ്കി തെൻറ ആദ്യ രണ്ട് ഗോളുകൾ ഹെഡറിലൂടെയാണ് തികച്ചത്. ആദ്യ ഗോളിന് ജോഷ്വ കിമ്മിച്ചും രണ്ടാം ഗോളിന് ആര്യൻ റോബനുമാണ് വഴിയൊരുക്കിയത്. കിങ്സ്ലി കൊമാനും തിയാഗോയുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.