മ്യൂണിക്: വോൾസ്ബർഗിനെ ആറു ഗോളുകൾക്ക് തോൽപിച്ച് തുടർച്ചയായ ആറാം തവണയും ജർമൻ വമ്പന്മാരായ ബയേൺ മ്യൂണികിന് കിരീടം. ബയേണിന് പിറകെ രണ്ടാം സ്ഥാനത്ത് കുതിച്ചിരുന്ന ആർ.ബി ലീപ്സിഗ് ഇൻഗോസ്റ്റഡിനോട് സമനിലയിൽ കുരുങ്ങിയേതാടെയാണ് 10 പോയൻറിെൻറ വ്യത്യാസവുമായി ബയേൺ ടൈറ്റിൽ കിരീടം ഉറപ്പിച്ചത്. മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇനി ബേയണിനും ലീപ്സിഗിനുമുള്ളത്. ഇനി ബാക്കിയുള്ള മൂന്നു മത്സരങ്ങളിലും തോറ്റാലും കിരീടം ബയേണിനുതന്നെയായിരിക്കും. 27ാം തവണയാണ് ബയേൺ ബുണ്ടസ് ലീഗ കിരീടം നേടുന്നത്.
ബ്രസീൽ താരം ലൂയിസ് ഗുസ്താവോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയപ്പോൾ 10 പേരുമായി ചുരുങ്ങിയ വോൾസ് ബർഗിനെ ആറു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. റോബർട്ട് ലവൻഡോവ്സ്കി രണ്ടു ഗോൾ നേടിയപ്പോൾ (36, 45 മിനിറ്റ്) ഡേവിഡ് അലാബ (19), ആര്യൻ റോബൻ (66), തോമസ് മ്യൂളർ (80), ജോഷ്വാ കിമ്മിച്ച് (85) എന്നിവർ ഒരോ ഗോൾ വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.