ബർലിൻ: പത്തു പോയൻറിെൻറ ലീഡുമായി ജർമൻ കിരീടത്തിലേക്ക് ബയേൺ മ്യൂണിക്കിെൻറ പടയോട്ടം. ബുണ്ടസ് ലിഗയിൽ തങ്ങളുടെ 29ാം അങ്കത്തിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഫോർച്യൂണ ഡസൽഡോഫിനെ മറുപടിയില്ലാത്ത അഞ്ചു ഗോളിനാണ് ബയേൺ തകർത്തത്. കളിയുടെ 15ാം മിനിറ്റിൽ ഡസൽഡോഫിെൻറ ഡച്ച് ഡിഫൻഡർ മത്യാസ് ജോർജൻസണിെൻറ സെൽഫ് ഗോളിലൂടെ അക്കൗണ്ട് തുറന്ന ബയേണിനെ പിന്നീട് റോബർട്ട് ലെവൻഡോവ്സ്കി തോളിലേറ്റി.
ഇരട്ട ഗോളുമായി (43, 50 മിനിറ്റ്) നിറഞ്ഞാടിയപ്പോൾ, ബെഞ്ചമിൻ പവാഡും (29) അൽഫോൺസോ ഡേവിസും (52) ഓരോ ഗോളടിച്ച് പട്ടിക പൂർത്തിയാക്കി. ഇതോടെ 29 കളിയിൽ 21 ജയവുമായി ബയേണിന് 67 പോയൻറായി.
ഒരു കളി കുറവുള്ള ബൊറൂസിയ ഡോർട്മുണ്ടിന് 57 പോയൻറാണുള്ളത്. തൊട്ടുപിന്നിലായി ലെവർകൂസൻ (56), ലീപ്സിഷ് (55) എന്നിവരുമുണ്ട്. സീസൺ അവസാനിക്കാൻ അഞ്ചു മത്സരം മാത്രം ബാക്കിനിൽക്കെ ബയേൺ തങ്ങളുടെ 30ാം കിരീടം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു.
ലീഗ് സീസണിൽ അവസാന എട്ടു കളിയും ജയിച്ചാണ് ബയേണിെൻറ കുതിപ്പ്. ടൂർണമെൻറിലെ ടോപ് സ്കോററായി മാറിയ ലെവൻഡോവ്സ്കിയുടെ ഗോൾവേട്ട 29 ആയി. ലീപ്സിഷിെൻറ തിമോ വെർണറാണ് (24) രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.