കൊച്ചി: അണ്ടര്‍-17 ഫിഫ ലോകകപ്പിൽ കൊച്ചിയില്‍ കളിക്കുന്ന ടീമുകളുടെ പ്രതിനിധികള്‍ സ്റ്റേഡിയങ്ങളും അനുബന്ധ സംവിധാനങ്ങളും വിലയിരുത്തി. ബ്രസീല്‍, സ്പെയിന്, നൈജര്‍ ടീമുകളുടെ പ്രതിനിധികളാണ് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളും സന്ദർശിച്ചത്. ഓരോ ടീമിനെയും പ്രതിനിധാനംചെയ്ത് രണ്ടുപേർ വീതം ആറുപേരാണ് ഫിഫ അധികൃതർക്കൊപ്പം സംഘത്തിലുണ്ടായിരുന്നത്. പരിശീലന ഗ്രൗണ്ടുകൾ സന്ദര്‍ശിച്ച സംഘം ഒരുക്കത്തില്‍ പൂര്‍ണതൃപ്തി പ്രകടിപ്പിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ ഇനിയും പുല്ല് വളര്‍ത്തണമെന്ന നിര്‍ദേശം അവർ ഫിഫയുടെ മുന്നില്‍ വെച്ചിട്ടുണ്ടെന്ന് അണ്ടര്‍-17 ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് ഒരുക്കിയ വിശ്രമമുറികളും സൗകര്യങ്ങളും സംഘം പരിശോധിച്ചു. പരിശീലന മൈതാനങ്ങളില്‍ വിശ്രമമുറികളുംമറ്റും പൂര്‍ത്തിയാകുന്നതേയുള്ളൂ. ഇവ വൈകാതെ പൂര്‍ണമായും സജ്ജമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഫിഫക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
ശനിയാഴ്ച കൊച്ചിയിലെത്തിയ സംഘം ഞായറാഴ്ച രാവിലെ കലൂര്‍ സ്റ്റേഡിയമാണ് ആദ്യം സന്ദർശിച്ചത്. ഒരുമണിക്കൂറോളം ചിലവഴിച്ച് അഗ്നി സുരക്ഷസംവിധാനം, കളിക്കാരുടെ താമസ സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചു. തുടർന്ന്, മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പിള്ളി നഗറിലെ പരിശീലന മൈതാനം എന്നിവ സന്ദര്‍ശിച്ചു. ഇവിടെ നിര്‍മാണജോലി അവസാനഘട്ടത്തിലാണ്.
വെളി, പരേഡ് ഗ്രൗണ്ടുകളിൽ ഫ്ലഡ്ലൈറ്റുകൾ സജ്ജമാക്കാനുണ്ട്. ശേഷിക്കുന്ന ജോലി യഥാസമയം പൂര്‍ത്തിയാക്കുമെന്ന് സംഘത്തിന് അധികൃതർ ഉറപ്പുനൽകി. ഉത്തര കൊറിയ, ജര്‍മനി ടീമുകളുടെ പ്രതിനിധികൾ ഈ മാസംതന്നെ സൗകര്യം വിലയിരുത്താനെത്തും. പ്രതിനിധി സംഘങ്ങളുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് അതത് രാജ്യങ്ങള്‍ ടീമുകളെ അയക്കുന്നത്. ലോകകപ്പിെൻറ സുരക്ഷ ചുമതല വഹിക്കുന്ന സന്ദീപ് മാഞ്ചയുടെ നേതൃത്വത്തിെല സംഘത്തെ നോഡല്‍ ഓഫിസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തര്‍ എന്നിവര്‍ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.