ഒാസ്ട്രിയക്കെതിരായ സന്നാഹ മത്സരത്തിൽ മിന്നും വിജയവുമായി ബ്രസീൽ. സൂപ്പർതാരങ്ങളായ ഗബ്രിയേൽ ജീസസും നെയ്മറും ഫിലിപ്പ് കൂട്ടീഞ്ഞോയും വലകുലുക്കിയപ്പോൾ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്രസീൽ ജയിച്ചു കയറിയത്.
റഷ്യയിലേക്ക് പോകും മുമ്പ് നെയ്മറിെൻറ പട നൽകിയ മുന്നറിയിപ്പ് പോലെയായിരുന്നു വിജയം. ആക്രമണത്തിലും പന്തടക്കത്തിലും പിഴക്കാതെ മുന്നേറിയ ബ്രസീലിന് മുന്നിൽ ഒാസ്ട്രിയക്ക് ചെയ്യാനൊന്നുമുണ്ടായിരുന്നില്ല. കാനറികള്‍ക്ക് വേണ്ടി ആദ്യ ഗോളടിച്ചത് 36 ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ്. ആദ്യ പകുതിയിലെ ഏകഗോൾ ജീസസ് അടിച്ചത് ഒാസ്ട്രിയയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത്.
ബ്രസീലിെൻറ സൂപ്പർസ്ററാർ നെയ്മറിെൻറ ഉൗഴമായിരുന്നു രണ്ടാമത്. 63 ാം മിനിറ്റിലായിരുന്നു നെയ്മറിന്റെ മാന്ത്രിക ഗോള്‍. മിനിറ്റുകൾക്ക് ശേഷം ഫിലിപ്പ് കുട്ടീഞ്ഞോയും ഒാസ്ട്രിയൻ വല കുലുക്കി. 69 ാം മിനിറ്റില്‍ ഫിര്‍മിനോയില്‍ നിന്ന് ലഭിച്ച പന്തുമായി കുതിച്ച കൂട്ടീഞ്ഞോ അനായാസം ഗോളടിച്ച് കയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.