വിമാനാപകടം: ബ്രസീല്‍ തേങ്ങുന്നു

ബൊഗോട്ട (കൊളംബിയ): ചാപ്പെകോയന്‍സ് ടീമംഗങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ അവസാനനിമിഷം കയറാതിരുന്ന ചാപ്പെകോ മേയറും സാന്‍റ കാതറീനയിലെ സ്പീക്കറുമടക്കം നാലുപേര്‍ക്ക് ആയുസ്സ് നീട്ടിക്കിട്ടി. വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 71 ആണെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. 81 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

ആറുപേര്‍ രക്ഷപ്പെട്ടതോടെ മരണസംഖ്യ 75 ആയെന്നുമായിരുന്നു കൊളംബിയന്‍ വ്യോമയാന അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, 77 പേരാണ് യാത്ര ചെയ്തതെന്ന് അധികൃതര്‍ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ചാപ്പെകോ മേയറും സ്പീക്കറും ക്ളബ് ഒഫീഷ്യലിന്‍െറ മകനും മാധ്യമപ്രവര്‍ത്തകനും അവസാനനിമിഷം പിന്മാറിയതിനാല്‍ ജീവിതം തിരിച്ചുകിട്ടി . ദൈവം രക്ഷിച്ചെന്ന് ചാപ്പെകോ മേയര്‍ ലൂസിയാനോ ബുളിഗോന്‍ പറഞ്ഞു.

ദുരന്തത്തില്‍ പെലെ, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ലോകോത്തര ഫുട്ബാള്‍ താരങ്ങള്‍ അനുശോചിച്ചു. തെക്കേ അമേരിക്കയുമായി ബന്ധമുള്ള ഫിദല്‍ കാസ്ട്രോയുടെ വേര്‍പാടിന്‍െറ ദുഖത്തിന് പിന്നാലെയാണ് വിമാനദുരന്തമത്തെിയത്. ബ്രസീലില്‍ മൂന്നു ദിവസത്തെ ദു$ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാപ്പെകോ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആരാധകര്‍ മരിച്ചവര്‍ക്കായി പ്രാര്‍ഥന നടത്തി. 21 സഹപ്രവര്‍ത്തകര്‍ മരിച്ചതിനാല്‍ ബ്രസീലിലെ മാധ്യമസമൂഹവും ഞെട്ടലിലാണ്.

തകര്‍ന്ന വിമാനത്തിന്‍െറ ബ്ളാക് ബോക്സ് റെക്കോഡര്‍ കണ്ടെടുത്തിട്ടുണ്ട്. വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ധനം തീര്‍ന്നതാണ് അപകടകാരണമെന്ന് പറയുന്നുണ്ട്. വിമാനം കത്താതിരുന്നത് ഈ വാദം ബലപ്പെടുത്തുന്നു. 71 മൃതദേഹങ്ങളും കണ്ടെടുത്തു. തീപിടിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ എളുപ്പം തിരിച്ചറിയാനാവുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മേല്‍നടപടികള്‍ക്കായി ബ്രസീലില്‍നിന്ന് ഡോക്ടര്‍മാരുടെ സംഘം കൊളംബിയയിലത്തെി. അപകടത്തില്‍ രക്ഷപ്പെട്ട റിസര്‍വ് ഗോളി ജാക്സണ്‍ ഫോള്‍മാന്‍െറ വലതുകാല്‍ മുറിച്ചുമാറ്റി. വിമാനം അപകടത്തില്‍പ്പെടുമെന്ന് തോന്നിയപ്പോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നെന്ന് രക്ഷപ്പെട്ട ഫൈ്ളറ്റ് ടെക്നീഷ്യന്‍ ഇര്‍വിന്‍ തുംറി പറഞ്ഞു.

Tags:    
News Summary - brazil plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.