ബൊഗോട്ട (കൊളംബിയ): ജാക്സണ്‍ ഫോള്‍മാന്‍െറ സ്വപ്നങ്ങളില്‍ ഇനി ഒരിക്കലും ഫുട്ബാളുണ്ടാവാന്‍ ഇടയില്ല. കാരണം, ഒരാളെ കാല്‍പ്പന്തു കളിക്കാരനാക്കുന്ന ഒന്ന് വിധി അയാളില്‍നിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു. ഒപ്പം തന്‍െറ എല്ലാമായിരുന്ന സഹകളിക്കാരെയും.
ചൊവ്വാഴ്ച കൊളംബിയയിലെ കെറോ ഗോര്‍ഡോ പര്‍വതപ്രദേശത്ത് തകര്‍ന്നുവീണ ലാമിയ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് രക്ഷപ്പെട്ട ആറുപേരില്‍ ഒരാളാണ് ജാക്സണ്‍ ഫോള്‍മാന്‍. ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്ബാള്‍ ക്ളബ്ബായ ചാപ്പെകോയന്‍സിന്‍െറ റിസര്‍വ് ഗോള്‍ കീപ്പറായ ജാക്സണ്‍ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ കാലുകളിലൊന്ന് ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റി.
81 പേര്‍ സഞ്ചരിച്ച വിമാനത്തില്‍ നിന്ന് ആകെ രക്ഷപ്പെട്ടത് വെറും ആറുപേരാണ്. അതില്‍ മറ്റു രണ്ടുപേര്‍ ചാപെകോയന്‍സ് ക്ളബിലെ സഹകളിക്കാര്‍. ഡിഫന്‍ഡര്‍മാരായ അലന്‍ റുഷെല്ലും ഹീലിയോ നെറ്റോയുമാണ് രക്ഷപ്പെട്ടത്. ടീമിലെ റിസര്‍വ് ഗോള്‍ കീപ്പറായിരുന്നു ജാക്സണ്‍. കോപ സൗത്ത് അമേരിക്കാന ഫൈനല്‍ കളിക്കാനായി ബ്രസീലിലെ സാവോപോളോയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊളംബിയയിലെ കെറോ ഗോര്‍ഡോ പര്‍വതപ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു.
ബ്രസീല്‍ ഫുട്ബാളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് ചാപെകോയന്‍സ്. ജാക്സണ്‍ അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ളെങ്കിലും രക്ഷപ്പെട്ടത് അവിശ്വസനീയമാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അപകടത്തില്‍ ജാക്സണടക്കം എല്ലാവരും മരിച്ചെന്നാണ് ആദ്യം കരുതിയത്. പക്ഷേ, പിന്നീടാണ് ആറുപേര്‍ രക്ഷപ്പെട്ടെന്നും ജാക്സണ്‍ ജീവിച്ചിരിപ്പുണ്ടെന്നും സ്ഥിരീകരിച്ചത്.
ആശുപത്രിയിലത്തെിച്ച ജാക്സന്‍െറ നില അതീവ ഗുരുതരമായിരുന്നു. ഒരു കാല്‍ അടിയന്തരമായി മുറിച്ചുമാറ്റേണ്ടിവന്നു.
പത്രപ്രവര്‍ത്തകനായ റാഫേല്‍ വാല്‍മോര്‍ബിദ, വിമാന ജീവനക്കാരനായ സിമേന സ്വാരസ്, ടെക്നീഷ്യന്‍ ഇര്‍വിന്‍ തുമിരി എന്നിവരാണ് രക്ഷപ്പെട്ട മറ്റുള്ളവര്‍. 22 അംഗ ടീമിലെ 19 പേരും അപകടത്തില്‍ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.