റോസ്തോവ്: ആറാം ലോകകിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തിയ ബ്രസീൽ ആദ്യ പോരിന് ഇന്നിറങ്ങുന്നു. ഗ്രൂപ് സിയിൽ യൂറോപ്യൻ പ്രതിനിധികളായ സ്വിറ്റ്സർലൻഡാണ് ലാറ്റിനമേരിക്കൻ വമ്പന്മാരുടെ ആദ്യ എതിരാളികൾ.
റോസ്തോവ് അറീനയിൽ വിജയം തന്നെ ലക്ഷ്യമിട്ടാവും ടിറ്റെയുടെ കുട്ടികളുടെ പടയൊരുക്കം. പരിക്കുമാറിയെത്തിയ സൂപ്പർ താരം നെയ്മറിൽ കൂടുകെട്ടിയാണ് ബ്രസീലിെൻറ കിരീടപ്രതീക്ഷകൾ. യോഗ്യത റൗണ്ടിലെയും സന്നാഹ മത്സരങ്ങളിലെയും മികവ് ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. എല്ലാ വിഭാഗങ്ങളിലും മികച്ച കളിക്കാരുണ്ട് എന്നതും എല്ലാവരും ഒത്തിണക്കത്തോടെ പന്തുതട്ടുന്നു എന്നതുമാണ് ടീമിെൻറ പ്ലസ് പോയൻറ്. ഗോൾകീപ്പർ അലിസണ് മുന്നിൽ പ്രതിരോധക്കോട്ട കാക്കാൻ തിയാഗോ സിൽവയും മിരാൻഡയും. വിങ്ങുകളിൽ മാഴ്സലോയും ഡാനിലോയും. മധ്യനിരയുടെ ആണിക്കല്ലായി കാസിമിറോ. കളി മെനയാൻ പൗളിന്യോ-ഫിലിപെ കുട്ടീന്യോ-വില്യൻ ത്രയം. മുൻനിരയിൽ നെയ്മറും ഗബ്രിയേൽ ജീസസും. ഇൗ നിരയെ തളക്കാൻ സ്വിറ്റ്സർലൻഡിന് വിയർക്കേണ്ടിവരും.
കഴിഞ്ഞ തവണ സ്വന്തം നാട്ടിലേതുപോലെ നെയ്മറെ മാത്രം ആശ്രയിച്ചാവില്ല മുന്നേറ്റങ്ങൾ എന്നത് ബ്രസീലിന് ആശ്വാസമാവും. നെയ്മർക്കൊപ്പം ഗോളടിക്കാൻ ജീസസമുണ്ട്. പകരക്കാരനായി ഇറങ്ങാൻ ഫോമിലുള്ള റോബർേട്ടാ ഫിർമിന്യോയും. മനോഹരമായി കളി മെനയുന്ന കുട്ടീന്യോയുടെ മികവും ടീമിന് തുണയാകും.
പരിചയസമ്പന്നരായ ഒരുപിടി താരങ്ങളിലാണ് സ്വിസ് പ്രതീക്ഷ. സാനിത് സാക, സർദാൻ ശകീരി, സ്റ്റെഫാൻ ലീച്സ്റ്റെയ്നർ, റിക്കാർഡോ റോഡ്രിഗ്വസ് എന്നിവരാണ് ടീമിെൻറ ന്യൂക്ലിയസ്. ഹാരിസ് സഫറോവിച്ചാണ് ആക്രമണം നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.