മരിച്ചവരില്‍ മുന്‍ ബ്രസീല്‍ താരവും

മുന്‍ ബ്രസീല്‍ താരമായ മരിയോ സെര്‍ജിയോയും വിമാനദുരന്തത്തില്‍ മരണപ്പെട്ടു. 1981-85 കാലയളവില്‍ ബ്രസീല്‍ ദേശീയ ടീമില്‍ കളിച്ച സെര്‍ജിയോ ഫോക്സ് സ്പോര്‍ട്സ് ചാനലിന്‍െറ കമന്‍േററ്ററായി ചാപെകോയന്‍സ് ടീമിനൊപ്പം സഞ്ചരിക്കുകയായിരുന്നു. എട്ട് മത്സരങ്ങളില്‍ ദേശീയ ടീമിനായി കളിച്ച ഇദ്ദേഹം, പിന്നീട് പരിശീലക വേഷത്തില്‍ ബ്രസീല്‍ ഫുട്ബാളിലെ നിര്‍ണായക സാന്നിധ്യമായി. 1987 മുതല്‍ 2010വരെ കൊറിന്ത്യന്‍സ്, സാവോപോളോ, അത്ലറ്റികോ പരാനെന്‍സ്, അത്ലറ്റികോ മിനീറോ, ബൊട്ടഫാഗോ, ഇന്‍റര്‍നാഷനല്‍ തുടങ്ങിയ വന്‍ക്ളബുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു. ശേഷമാണ് കളിപറച്ചിലുകാരന്‍െറ റോളിലത്തെിയത്.
Tags:    
News Summary - Brazilian football icon Mário Sérgio dies in Colombia plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.