ലണ്ടൻ: ഇംഗ്ലണ്ടിന് ലോകകിരീടം സമ്മാനിച്ച ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കു േമ്പാൾ അണിഞ്ഞ കുപ്പായം ലേലത്തിൽ വെച്ച് ജോസ് ബട്ലർ. കോവിഡ് പ്രതിരോധത്തിനുള്ള ഫ ണ്ട് ശേഖരണാർഥമാണ് ബട്ലർ വിലപിടിപ്പുള്ള ജഴ്സി ലേലത്തിന് വെക്കുന്നത്. ലണ്ടനിലെ റോയൽ ബ്രാംപ്ടൺ ആശുപത്രിക്കാണ് ഇതുവഴി ശേഖരിക്കുന്ന തുക.
ന്യൂസിലൻഡിനെതിരായ ഫൈനലിൽ സൂപ്പർ ഓവറിലെ റൺ ഔട്ടിലൂടെ ബട്ലർ നിർണായകമായിരുന്നു. താരം അർധ സെഞ്ച്വറി നേടുകയും ചെയ്തു. സൂപ്പർ ഓവറും സമനിലയായപ്പോൾ ബൗണ്ടറി എണ്ണത്തിനാണ് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്. െജഴ്സിക്ക് നിലവിൽ 50,000 പൗണ്ട് വരെയായി വില ഉയർന്നു. ഏഴ് വരെ ലേലം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.